കൂരാച്ചുണ്ടിൽ വികസനസദസ്സ് ബഹിഷ്കരിച്ച് യുഡിഎഫ് ; ബഹിഷ്കരണം യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം
എൽഡിഎഫ് പരിപാടിക്ക് നേതൃത്വം നൽകി
കൂരാച്ചുണ്ട് : സംസ്ഥാനസർക്കാരിന്റെ യും തദ്ദേശസ്ഥാപനങ്ങളുടെയും വികസ നേട്ടങ്ങൾ അവതരിപ്പിക്കാനും പ്രവർ ത്തനങ്ങൾ വിലയിരുത്തുന്നതിനും തദ്ദേ ശവകുപ്പ് കൂരാച്ചുണ്ട് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസനസദസ്സ് ഭരണസ മിതിക്ക് നേതൃത്വം നൽകുന്ന യുഡിഎ ഫ് ബഹിഷ്ക്കരിച്ചു. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ബഹിഷ്കരണ ആഹ്വാന ത്തെത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ് ഉൾപ്പെടെ മുഴുവൻ അം ഗങ്ങളും ചടങ്ങിൽനിന്ന് മാറിനിൽക്കുക യായിരുന്നു. ഇതേത്തുടർന്ന് എൽഡി എഫ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി.
ഗ്രാമപ്പഞ്ചായത്ത് ഹാളിൽനടന്ന പരി പാടി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെയും ഗ്രാമപ്പഞ്ചായത്തി ന്റെയും വികസനനേട്ടങ്ങളുടെ അവതരണം, ഗ്രാമപ്പഞ്ചായത്തിന്റെ ഭാവി വിക സനപ്രവർത്തനങ്ങൾക്കുള്ള ആശയങ്ങ ളും നിർദേശങ്ങളും പങ്കുവെക്കൽ, ചർച്ച എന്നിവ വികസനസദസ്സിൽ നടന്നു. കൂ രാച്ചുണ്ട് പഞ്ചായത്തിൽ നടപ്പാക്കിയ വി കസനനേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാ റാക്കിയ പ്രോഗ്രാം റിപ്പോർട്ട് വിതരണം ചെയ്തു. സംസ്ഥാനസർക്കാരിന്റെ വികസ നനേട്ടങ്ങൾ കോർത്തിണക്കിയതും മു ഖ്യമന്ത്രിയുടെ സന്ദേശവും അടങ്ങിയ വീഡിയോ പ്രദർശിപ്പിച്ചു.
നദികളിലെ മണൽ നീക്കം ചെയ്ത് ജല സംരക്ഷണം ഉറപ്പുവരുത്തുക. പൊതുശ്മ ശാനനിർമാണം വേഗത്തിലാക്കുക, ജല് സ്രോതസ്സുകളുടെ കരകൾകെട്ടി സംരക്ഷി ക്കുക, തകർന്ന ഗ്രാമീണറോഡുകൾ പു നർനിർമിക്കുക, പകൽവീട് നിർമിച്ചു നൽകുകയും വയോജനക്ഷേമത്തിന് ആവശ്യ മായ കൂടുതൽ പദ്ധതികൾ ആവിഷ്ക്കരിക്കു കയും ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.
വികസനക്ഷേമപ്രവർത്തനങ്ങൾക്കാ യി 79 കോടി രൂപയാണ് പഞ്ചായത്തിൽ ചെലവഴിച്ചത്. 48.70 കോടി രൂപ വാർഷി കപദ്ധതികളിലൂടെയും 30.80 കോടി രൂപ തൊഴിലുറപ്പുപദ്ധതിവഴിയും ചെലവിട്ടു.
ഗ്രാമപ്പഞ്ചായത്തംഗം വിൽസൺ പാ ത്തിച്ചാലിൽ അധ്യക്ഷനായി. ഗ്രാമപ്പഞ്ചാ യത്തംഗങ്ങളായ എൻ.ജെ. ആൻസമ്മ, സിനി ഷിജോ, വിജയൻ കിഴക്കയിൽമി ത്തൽ, സെക്രട്ടറി ഫാത്തിമ നിഷാന, അസി. സെക്രട്ടറി മനിൽകുമാർ, കില റി സോഴ്‌സ് പേഴ്സൺ നിധിൻ എന്നിവർ സംസാരിച്ചു.

Comments
Post a Comment