ബാലുശ്ശേരിയിൽ മദ്യലഹരിയിലെ കൊലപാതകം: കൂസലില്ലാതെ പ്രതികൾ


ബാലുശ്ശേരി: സുഹൃത്തിന്റെ കൊലപാതകത്തിനു ശേഷവും കൂസലില്ലാതെ, പ്രതികളായ ഇതര സം സ്ഥാന യുവാക്കൾ. എകരൂലിലെ വാടക വീട്ടിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി പരമേശ്വരാണ് (25) സുഹൃത്തുക്കളുടെ കുത്തേറ്റ് മരിച്ചത്.

കൊലപാതക വിവരം അറി ഞ്ഞ് ആളുകൾ എത്തിയപ്പോൾ പ്രതികൾ ചിരിച്ചു സംസാരിച്ചിരിക്കുകയായിരുന്നുവെന്നു നാട്ടു കാർ പറഞ്ഞു. മദ്യലഹരിയിൽ ആയിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി കുത്തേറ്റ പരമേശ്വരെ ഏറെ വൈകിയാണ് ആശുപ ത്രിയിൽ എത്തിച്ചത്. നെഞ്ചിലേ റ്റ ആഴത്തിലുള്ള കുത്ത് കരൾ ഉൾപ്പെടെയുള്ള ആന്തരിക അവ യവങ്ങളെ മുറിവേൽപിച്ചതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാ യി. ഇതാണു മരണത്തിനു കാര ണമായത്.

ജാർഖണ്ഡിലെ ഒരേ നാട്ടുകാ രായ അറുപതോളം പേർ 2 വീടു കളിലായി ഒരുമിച്ചാണ് താമസി ക്കുന്നത്. വാടക വീടുകളിൽ താ മസിപ്പിക്കുന്ന അതിഥിത്തൊഴിലാളികളുടെ കൃത്യമായ രേഖ പൊലീസിനു നൽകണമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും ഇവിടെ അത് പാലിച്ചിട്ടില്ല. ഉടമ പൊലീസിനോടു പറഞ്ഞതിന്റെ ഇരട്ടിയിൽ അധികം തൊഴിലാളി കളാണ് ഈ വീടുകളിൽ താമസി ച്ചിരുന്നത്. പേരാമ്പ്ര ഡിവൈഎ സ്പി എൻ.സുനിൽകുമാർ സ ലം പരിശോധിച്ചു. ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി.ദിനേശിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി