പേരാമ്പ്രയിൽ ഓട്ടോ ഡ്രൈവറായ യുവാവിനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
പേരാമ്പ്ര : പേരാമ്പ്രയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാമ്പ്ര ഹൈസ്കൂളിനടുത്ത് പാറക്കുടുമ്പിൽ കിഴക്കേ ചങ്ങരത്ത് കുന്നുമ്മൽ സുധീഷിനെ (45) ആണു മരിച്ചനിലയിൽ കണ്ടെത്തിയത്.
പേരാമ്പ്രയിലെ ഓട്ടോ ഡ്രൈവറായ സുധീഷ് പനിയായതിനാൽ താലൂക്ക് ആശുപത്രിയിൽ പോകുകയും പിന്നീട് തിരിച്ച് വീട്ടിൽ എത്താതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് കാലത്ത് 9.15 ഓടെ വീടിന് സമീപത്തെ തോട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃദദേഹം വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
പരേതരായ അരിയന്റെയും മാധവിയുടെയും മകനാണ്. ഭാര്യ ശ്രീജ (കിഴിഞ്ഞാണ്യം). സഹോദരങ്ങൾ. ജാനകി ബാബു, നാരായണി, ശാന്ത, യശോദ, രതീഷ്.

Comments
Post a Comment