പെരുവണ്ണാമൂഴി സ്വദേശി ജോൺസൺ കണ്ടുപിടിച്ച കാട്ടു മൃഗങ്ങളെ തടയാനുള്ള സ്കേർഡ്ജ് പുറത്തിറക്കി
പെരുവണ്ണാമൂഴി: രാത്രികാലങ്ങളിൽ കൃഷിനശിപ്പിക്കാനെത്തുന്ന വന്യജീവികളെ തുരത്തുന്നതിനായി പെരുവണ്ണാമൂഴി എംടെക് ഇലക്ട്രോണിക്സ് ഉടമ ഡോ. എം.എ ജോൻസൻ വികസിപ്പിച്ചെടുത്ത പുതിയ ഉല്പന്നം സ്കേർഡ്‌ജ് പുറത്തിറക്കി. ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് വന്യമൃഗങ്ങളെ തുരത്തി ഓടിക്കുന്നതിനായി നൂതന സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു ഫുൾ ഓട്ടോമാറ്റിക് മൾട്ടി ഫംഗ്ഷൻ ഇലക്ട്രോണിക് & മെക്കാനിക്കൽ ഉല്പന്നമാണിത്.
സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്കേർഡ്ജ് രാത്രിയാവുമ്പോൾ ഓട്ടോമാറ്റിക് ആയി ഓൺ ആയി രാവിലെ ഓഫ് ആകുകയും ഓരോ 10 മിനിറ്റ് നേരം സോളാർ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന സ്കേർഡ്ജ് രാത്രിയാവുമ്പോൾ ഓട്ടോമാറ്റിക് ആയി ഓൺ ആയി രാവിലെ ഓഫ് ആകുകയും ഓരോ 10 മിനിറ്റ് നേരം കഴിഞ്ഞു ഓട്ടോമാറ്റിക് ആയി ഓൺ ആയി 20 സെക്കന്റ് ലൈറ്റ് സൗണ്ട് റൗണ്ടിൽ വർക്ക് ചെയ്‌ത് ഓഫ് ആകുന്നു.
അതോടൊപ്പം 100 മിറ്റർ ലേസർ കൺട്രോളിൽ 6 ചാനൽ ബീക്കൺ ശബ്ദവും ഉയർത്തുന്നു. ശബ്‌ദമില്ലാത്ത 10 മിനുട്ട് സമയം മൃഗങ്ങൾക്ക് അലോസരമാവുന്ന നീല വെളിച്ചവും ഇത് പുറപ്പെടുവിക്കുന്നു.
മലയോര മേഖലയിലെ കർഷകർ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിനായി പെരുവണ്ണാമൂഴി കൃഷി വിഞ്ജാന ക്രേന്ദം അധികൃതരുടെ ആവശ്യ പ്രകാരമാണ് പുതിയ ടെക്നോളജി ഉപയോഗപ്പെടുത്തി ഈ പുതിയ ഉല്പന്നം എംടെക് വികസിപ്പിച്ചെടുത്തത്. പെരുവണ്ണാമൂഴി എംടെക് ഇൻഡസ്ട്രീസിൽ നടന്ന ചടങ്ങിൽ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ. ഓഡിനേറ്റർ ഡോ. പി. രാതാകൃഷ്ണന് സ്കേർഡ്ജ് കൈമാറി.
ഇന്ന് നാട് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിഹരിക്കാൻ ജോൺസൻ വികസിപ്പിച്ചെടുത്ത ഈ ഉല്പന്നം കൊണ്ട് കഴിയുമെന്ന് കെ. സുനിൽ പറഞ്ഞു. പഞ്ചായത്തുകളിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ ഈ ഉപകരണം നൽകാൻ കഴിയുമോ എന്ന് ആലോചിക്കണമെന്നും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് 50 ശതമാനം സബ്‌സിഡിയിൽ ലഭ്യമാക്കാൻ കഴിയുമോ എന്ന അടുത്ത ബോർഡ് മീറ്റിംഗിൽ ചർച്ച ചെയ്യുമെന്നും മാതൃകാപരമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.എ ജോൻസന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ എംടെക് മാനേജർ എ.ബാലചന്ദ്രൻ, സിദ്ദീഖ് നടുവണ്ണൂർ, രാജൻ വർക്കി, ജയൂൺ ജോൺസൻ, ജസൂൺ ജോൺസൻ തുടങ്ങിയവർ സംബന്ധിച്ചു.


Comments
Post a Comment