കൂരാച്ചുണ്ടിൽ പി എം ശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധം വാനോളം
കൂരാച്ചുണ്ട്: കേരളത്തിലെ വിദ്ദ്യാഭ്യാസനയം അട്ടിമറിക്കുവാൻ പോന്ന പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിദ്ദ്യാഭ്യാസമന്ത്രിക്കെതിരെ കൂരാച്ചുണ്ടിൽ യൂത്ത് ലീഗും എം എസ് എഫും സംയുക്തമായി പ്രതിഷേധ റാലി നടത്തി. വിദ്ധ്യഭായമന്ത്രി ശിവൻകുട്ടിയുടെ കോലം കത്തിച്ചു. പ്രതിഷേധ യോഗത്തിൽ ആസിഫ് സ്വാഗതം പറഞ്ഞു. ജീൻസിൽ പി കെ അദ്ധ്യക്ഷനായി. വിഎസ് ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. ഓ കെ നവാസ്,സിറാജ് പാറച്ചാലിൽ, സാദിഖ് കരേചാളക്കൽ, റിഷൽ ഓ കെ, ഷൗക്കത്ത് കക്കാട്ടുമ്മൽ, സൈഫുദ്ദീൻ വി എസ്, ഷഹൽ ആംനിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment