അന്ന് ചെയ്യാത്ത കുറ്റത്തിന് ജയിലിലടച്ചു; ഇന്ന് രക്ഷകരായതും പോലീസ്q
രാജപുരം: ചെയ്യാത്ത കുറ്റത്തിന് 150 ദിവസം
ജയിലിൽ കഴി യേണ്ടി വന്നയാളാണ് മാലക്ക ല്ല് പതിനെട്ടാം മൈലിലെ ഞരളാട്ട് ബിജു മാത്യു (49). ഒപ്പമുള്ള സുഹൃത്തിന്റെ പോക്ക റ്റിലുണ്ടായിരുന്ന കൽക്കണ്ട പ്പൊടി എംഡിഎംഎയാണ ന്ന് തെറ്റിദ്ധരിച്ചാണ് കഴിഞ്ഞ വർഷം നവംബർ 25ന് കോഴി ക്കോട് പോലീസ് ഇരുവരെ യും പിടികൂടി ജയിലിലടച്ചത്.
മയക്കുമരുന്ന് കേസിൽ ജയിലിൽ കിടന്നയാളെന്ന ദു ഷ്പേരു മൂലം ഏറെനാൾ ജോ ലി പോലും കിട്ടാതെ വലഞ്ഞ ബിജു 76 വയസുള്ള അമ്മ യ്ക്കൊപ്പം മാലക്കല്ലിലെ വീ ട്ടിൽ കഴിയുകയായിരുന്നു. വെ ള്ളിയാഴ്ച രാവിലെയാണ് വീ ട്ടിൽ വച്ച് നെഞ്ചുവേദന അനു ഭവപ്പെട്ടത്. നടക്കാൻ പോലും വയ്യാത്ത അമ്മയെ വിവരമറി യിക്കാതെ നേരേ സംസ്ഥാന പാതയിലേക്ക് ഇറങ്ങിനിന്നു. നിരവധി വാഹനങ്ങൾക്കു കൈനീട്ടിയെങ്കിലും ആരും നിർത്തിയില്ല. അപ്പോഴാണ് രാ ജപുരം പോലീസിൻ്റെ പട്രോ ളിംഗ് സംഘം അതുവഴി വന്ന ത്. ഒട്ടും സമയം കളയാതെ സിപിആർ നൽകിയും ആശുപത്രിയിലെത്തിച്ചും പോലീ സ് ബിജുവിൻ്റെ ജീവൻ രക്ഷി ച്ചു. കോഴിക്കോട്ടെ സഹപ്രവ ർത്തകർ അറിയാതെ ചെയ് കുറ്റത്തിനുള്ള പ്രായശ്ചിത്തം പോലെ.
പോലീസ് വാഹനം എത്തു മ്പോഴേക്കും ബിജു ഏതാണ്ട് കുഴഞ്ഞുവീഴാൻ തുടങ്ങിയി രുന്നു. പതിനെട്ടാം മൈലിൽ സർവീസ് സ്റ്റേഷൻ നടത്തുന്ന ജോസ് ജോർജ് ഇതുകണ്ട് ഓ ടിയെത്തി ബിജുവിനെ താ ങ്ങിപ്പിടിക്കുകയായിരുന്നു. ഇ ൻസ്പെക്ടർ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഏതാനും അടി മു ശേഷമാണ് ന്നോട്ടു പോയ ഈ രംഗം കണ്ട് നിർത്തി വീ ണ്ടും പിന്നോട്ടുവന്നത്. തുടർ ന്ന് ബിജുവിന് പോലീസുദ്യോഗസ്ഥർ തന്നെ അടിയ ന്തരമായി സിപിആർ നൽകി. ഉടൻതന്നെ ജീപ്പിൽ കയറ്റി മാ ലക്കല്ല് കെയർവെൽ ആശുപ ത്രിയിൽ എത്തിക്കുകയായിരു ന്നു.
കോഴിക്കോട്ട് ഡ്രൈവർ ജോലി തേടിയപ്പോഴായിരു ന്നു ബിജുവും സുഹൃത്ത് ക ണ്ണൂർ വാരം സ്വദേശി മണിക ണനും (46) പോലീസിന്റെ പിടിയിലകപ്പെട്ടത്. കുട്ടികൾ ക്ക് കൊടുക്കാനായി വാങ്ങിയ കൽക്കണ്ടപ്പൊടിയാണ് മണി കണ്ഠന്റെ പോക്കറ്റിലുണ്ടായി രുന്നത്. ഇക്കാര്യ പലതവണ പറഞ്ഞിട്ടും പോലീസ് ഇവരെ അറസ്റ്റ് ചെ യ്‌ത് കോടതിയിൽ ഹാജരാ കേൾക്കാതെ ക്കി റിമാൻഡ് ചെയ്യുകയായി രുന്നു. ഫീസ് താങ്ങാനാകാ ത്തതിനാൽ ഇവർക്ക് സ്വന്തമാ യി അഭിഭാഷകരെ പോലും വ യ്ക്കാനായില്ല. ഒടുവിൽ ഈ വർഷം ഏപ്രിൽ 24 നാണ് ഇ വരുടെ കൈയിലുണ്ടായിരു ന്നത് കൽക്കണ്ടപ്പൊടി തന്നെ യായിരുന്നുവെന്ന് രാസപരി ശോധനാ ഫലം പുറത്തുവന്ന ത്. തുടർന്ന് ഇരുവരെയും കു റ്റവിമുക്തരാക്കി വെറുതേ വി ടുകയായിരുന്നു.

Comments
Post a Comment