ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
കൂരാച്ചുണ്ട് : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഏഴാം വാർഡിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് മെമ്പർ സിമിലി ബിജു നിർവഹിക്കുകയും ഗാന്ധിജയന്തിയുടെ സന്ദേശം നൽകുകയും ചെയ്തു .
കുടുംബശ്രീ അംഗങ്ങൾ , തൊഴിലുറപ്പ് പ്രവർത്തകർ , ഹരിത കർമ്മ സേനാംഗങ്ങൾ , സാനിറ്റേഷൻ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ശുചീകരണ പ്രവർത്തനങ്ങൾക്ക് A D S ചെയർപേഴ്സൺ ഉഷാ രവീന്ദ്രൻ , A D S അംഗം വത്സമ്മ കപ്പലുമാക്കൻ എന്നിവർ നേതൃത്വം നൽകി

Comments
Post a Comment