നോവായി ബിജു; അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് മരിച്ചു

 


ഇടുക്കി: അടിമാലിയിൽ മണ്ണിടിച്ചിലിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവിന്റെ മരണം സ്ഥിരീകരിച്ചു. ലക്ഷംവീട് നിവാസിയായ ബിജുവാണ് മരിച്ചത്. ആറര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 4.50 ഓടെയാണ് ബിജുവിനെ പുറത്തെത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ബിജുവിന്റെ ഭാര്യ സന്ധ്യയെ നേരത്തേ രക്ഷപ്പെടുത്തിയിരുന്നു. സന്ധ്യയുടെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് സന്ധ്യയെ പുറത്തെത്തിച്ചത്. സന്ധ്യയെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോയി.

അടിമാലി ലക്ഷംവീട് ഉന്നതിയിൽ ശനിയാഴ്ച രാത്രി 10.20ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് മണ്ണിടിച്ചിൽ ഭീഷണി ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 22 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇത്തരത്തിൽ ബിജുവിനെയും സന്ധ്യയെയും മാറ്റിപ്പാർപ്പിച്ചിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വീട്ടിൽ എത്തിപ്പോഴായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്. വിവരം അറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി. ഇതിനിടെ വീടിന് അകത്തുനിന്ന് ദമ്പതികളുടെ നിലവിളി കേൾക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു.

പൊലീസും അഗ്നിശമനസേനയുമാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നാലെ പൊതുപ്രവർത്തകരും സ്ഥലത്തെത്തി. സന്ധ്യയെ പൊതുപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയിരുന്നു. തുടർന്ന് പൊലീസിൻ്റെ നിർദേശപ്രകാരം ജെസിബിയും സ്ഥലത്തെത്തിച്ചു. ജെസിബി ഉപയോഗിച്ച് ആദ്യം മണ്ണ് നീക്കം ചെയ്യുകയാണ് ചെയ്‌തത്‌. പിന്നാലെ കോൺക്രീറ്റ് പാളികളും മാറ്റി. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് കമ്പികൾ മുറിച്ചു. ചുറ്റിക ഉപയോഗിച്ച് കോൺഗ്രീറ്റ് പാളികൾ സാവകാശം പൊട്ടിച്ചു. ഇതിനിടെ സന്ധ്യ അസ്വസ്ഥത പ്രകടിപ്പിക്കുകയും വെള്ളം നൽകുകയും ചെയ്‌തു. ഓക്സ‌ിജന്റെ ലഭ്യ കുറഞ്ഞതോടെ അതിനുള്ള സൗകര്യവുംഒരുക്കി. ഡോക്ടർ അടക്കമുള്ള ആരോഗ്യപ്രവർത്തകും മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എംപി, എഡിഎം അടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു. 3.27 ഓടെയാണ് സന്ധ്യയെ പുറത്തെടുത്തത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി