പേരാമ്പ്രയിലെ വയലുകളിലേക്കുമെത്തി നീർനായ ആശങ്കയോടെ കർഷകർ

 



പേരാമ്പ്ര:  നൊച്ചാട് പഞ്ചായത്തിലെ ചാലിക്കര പാടശേഖര ത്തിലൂടെയുള്ള തോട്ടിൽ നീർ നായകളെത്തുന്നത് കർഷകർ ക്കും പ്രദേശവാസികൾക്കും ആശങ്ക സൃഷ്ടിക്കുന്നു. കുറച്ചു കാലമായി നെൽക്കൃഷി നടക്കാ ത്തതിനാൽ പാടശേഖരത്തിൽ കൈതപ്പുല്ല് നിറഞ്ഞിരിക്കുക യാണ്. പാമ്പുകളും കാട്ടുപന്നി യുമെല്ലാം ഇവിടേക്കെത്തുന്നു ണ്ട്. ഇതിനുപുറമേയാണ് നീർ നായയും അടുത്തകാലത്ത് തോട്ടിലൂടെയെത്തുന്നത്. കഴി ഞ്ഞദിവസം ഒരു നീർനായ 'സുഭിക്ഷ'യ്ക്കുസമീപം കുറ്റ്യാടി-കോഴി ക്കോട് സംസ്ഥാനപാതയിൽ വാഹനത്തിൽ കുടുങ്ങി ചത്തി രുന്നു. വയലിൻറെ ഒരുഭാഗത്തു നിന്ന് അപ്പുറത്തേക്കുപോകാൻ ശ്രമിച്ചപ്പോൾ റോഡിലെത്തിയ താണെന്നാണ് കരുതുന്നത്.

ഇതിനുശേഷം നാട്ടുകാർ ശ്ര ദ്ധിച്ചപ്പോഴാണ് നാറാണത്ത് താഴെ തോട്ടിലും നീർനായകളെ കണ്ടത്. രാത്രികാലങ്ങളിൽ വയലിനുകുറുകെയുള്ള നടപ്പാതയിലൂടെ ഭയപ്പാടോടെയാണ് ആളു കൾ സഞ്ചരിക്കുന്നത്. നാറാണ ത്ത് താഴെ തോട്ടിൽ പല പ്രദേ ശങ്ങളിൽനിന്നുമുള്ള ആളുകൾ കുളിക്കാനെത്താറുണ്ട്. നീർനാ യയുടെ സാന്നിധ്യമുള്ളതിനാൽ അവരെല്ലാം ആശങ്കയിലാണ്.

അത്തോളി ഭാഗത്ത് പുഴയി ലാണ് മുൻപ് നീർനായയുടെ സാന്നിധ്യം ധാരാളമായുണ്ടാ യിരുന്നത്. പേരാമ്പ്ര മേഖല യിലെ ഗ്രാമപ്രദേശങ്ങളിലൊ ന്നും ഇവയെ കണ്ടിരുന്നില്ല.

അത്തോളിയിൽനിന്ന് വെള്ള ത്തിലൂടെ ഈ ഭാഗത്തേക്കും എത്തുന്നതാണെന്നാണ് കരുതുന്നത്. കാട്ടുപന്നിശല്യം നൊച്ചാട് പഞ്ചായത്തിലെ പലയിടങ്ങളി ലും നേരത്തേത്തന്നെയുണ്ട്. കുറ്റിക്കാടുകൾ നിറഞ്ഞ മേഖ ലയിലാണ് അതിന്റെ താവളം. പാടശേഖരത്തിലെ കാടുവെട്ടി നീക്കുന്നതിന് അടിയന്തരനടപ ടി സ്വീകരിക്കണമെന്ന് ജനതാ ദൾ (എസ്) സംസ്ഥാനസമിതി യംഗം എൻ.എസ്. കുമാർ ആവ ശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി