ആനുകൂല്യങ്ങൾ മുടങ്ങി കല്ലാനോട് സ്വദേശി ബിജുവിന്റെ കുടുംബം
കല്ലാനോട് ലക്ഷംവീട് നഗറിൽ “ വർഷങ്ങളായി പട്ടയത്തിനു വേണ്ടി കാത്തിരിക്കുന്ന കാനാട്ട് " താഴെ ബിജുവിന്റെ ഭാര്യ സുമിയും മകളും 1995 ൽ കൂരാച്ചുണ്ട് " വില്ലേജിൽ നികുതിയടച്ച രസീതുമായി വീടിനു മുൻപിൽ
കല്ലാനോട്: പിതാവ് അരിയന്റെ പേരിൽ 1995ൽ കൂരാച്ചുണ്ട് വില്ലേജിൽ 5 രൂപ നികുതിയടച്ചതിന്റെ രശീത് മാത്രമാണ് മകൻ കാനാട്ട് താഴെ ബിജുവിന്റെ കൈവശമുള്ളത്.
സ്വന്തമായുള്ള 4 സെന്റ് ഭൂമിക്ക് പട്ടയം ഇല്ലാകത്തതിനാൽ വി വിധ ആനുകുല്യങ്ങൾ വർഷങ്ങ ളായി ഈ കുടുംബത്തിന് മുടങ്ങിയിരിക്കുവാണ്. പട്ടികജാതി വിഭാഗത്തിലെ ഈ കുടുംബത്തിലെ 3 മക്കൾ ക്കും വിദ്യാർഥികളുടെ 2 ലക്ഷം രൂപയുടെ പഠനമുറി ആനുകൂല്യം ലഭിച്ചില്ല. ഭൂമിക്ക് രേഖ ഇല്ലാത്ത തിനാൽ വിദ്യാർഥികളായ മക്കൾ ക്ക് വിദ്യാഭ്യാസ ധനസഹായം നിഷേധിക്കുന്ന സ്ഥിതിയാണ്.
പഞ്ചായത്തിൽ നിന്നും ഭവന പുനരുദ്ധാരണ ധനസഹായം, ബാങ്ക് വായ്‌പ ഉൾപ്പെടെ മുടങ്ങു ന്നതായി ഈ കുടുംബാംഗങ്ങൾ പറഞ്ഞു. 25 വർഷത്തിലേറെ പഴ ക്കമുള്ള വീടിന്റെ നവീകരണവും തടസ്സപ്പെട്ടു.

Comments
Post a Comment