കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ ഇഞ്ചിക്കൃഷിക്ക് മഞ്ഞളിപ്പ്; കർഷകർക്ക് വൻ നഷ്‌ടം
കൂരാച്ചുണ്ട്/ ചക്കിട്ടപാറ: കുരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിൽ ഇഞ്ചി കൃഷി മഞ്ഞളിപ്പു പിടിച്ചു വ്യാപ കമായി നശിച്ചതോടെ കർഷകർ ക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം. തുടർച്ചയായ മഴയും ഇഞ്ചിയുടെ ഇലകളിൽ ഈർപ്പം നിലനിൽക്കുന്നതും രോഗവ്യാപ നത്തിനു കാരണമായി.
പൂവത്തുംചോലയിൽ കൃഷി ചെയ്ത എഴുതുകണ്ടി രാമകൃഷ്‌ണൻ്റെ ഇഞ്ചി പൂർണമായും നശിച്ചു. ഒരേക്കറിൽ 250 കിലോ ഗ്രാം കൃഷിയിറക്കിയ കർഷക ന്റെ ഇഞ്ചിയിൽ രോഗബാധ കണ്ടപ്പോൾ തന്നെ കുമിൾനാശി നി തളിച്ചെങ്കിലും രക്ഷപ്പെട്ടില്ല. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു.
കല്ലാനോട് തോണിക്കടവ് പു ളിക്കൽ ആന്റണി, കോട്ടയിൽ സണ്ണി എന്നിവരുടെ കൃഷിയും നശിച്ചു. കരിയാത്തുംപാറ, കക്ക യം, കാളങ്ങാലി, കേളോത്തുവ യൽ, ശങ്കരവയൽ വട്ടച്ചിറ, എര പ്പാംതോട്, ഓഞ്ഞിൽ മേഖലകളി : ലും രോഗം വ്യാപിച്ചിട്ടുണ്ട്. വീട്ടാ വശ്യത്തിനു കൃഷി ചെയ്തവരു ടെയും ഇഞ്ചി നിശ്ശേഷം നശിച്ചു.
കുമിൾരോഗം വ്യാപിച്ചതാണു കൃഷി പൂർണമായും നശിക്കാൻ കാരണമായതെന്നു കർഷകർ പറയുന്നു. രോഗം പിടിപെട്ടശേ ഷം കർഷകർ മരുന്നുകൾ പ്രയോഗിച്ചെങ്കിലും ഫലമുണ്ടാ യില്ല.ചക്കിട്ടപാറ വനിത സൊസൈ റ്റി കുരിശുംമൂട്ടിൽ ത്രേസ്യാമ്മയു ടെ കൃഷിയിടത്തിലെ ഇഞ്ചിക്ക്യ ഷിയും നശിച്ചു. 20 സെന്റോളം ഭു മിയിൽ മഞ്ഞളിപ്പ് പിടിച്ച് ചെടി തകർന്നു. 25,000 രൂപയോളം നഷ്ടമുണ്ടായി. പൂഴിത്തോട്ടിൽ കാര്യാവിൽ സേവ്യറിന്റെ കൃഷി യിടത്തിലെ ഇഞ്ചി മഞ്ഞളിപ്പ് ബാധിച്ച് നശിച്ചു.
രോഗം പെട്ടെന്നു തന്നെ വ്യാ പിച്ച് ഇല നശിക്കുകയായിരുന്നു വെന്നു കർഷകൻ പറഞ്ഞു. കൃ ഷി നശിച്ച് വൻ നഷ്ടം സംഭവിച്ച വർക്ക് ധനസഹായം അനുവദി ക്കാൻ കൃഷി വകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് കർ ഷകർ ആവശ്യപ്പെടുന്നത്

Comments
Post a Comment