കേരളോത്സവം ഫുട്ബാൾ ടൂർണമെന്റ് ജനത കരിയാത്തുംപാറ ജേതാക്കൾ
കൂരാച്ചുണ്ട് : ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിൽ എംവൈസി കക്കയത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ജനത കരിയാത്തുംപാറ ജേതാക്കളായി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സണ്ണി പുതിയകുന്നേൽ വിജയികൾക്ക് ട്രോഫിയും മെഡലുകളും കൈമാറി. ഗ്രാമപഞ്ചായത്ത് മെമ്പർ അരുൺ ജോസ് അധ്യക്ഷത വഹിച്ചു.വിജയികൾക്ക് എല്ലാവിധ ആശംസകളും നേരുന്നതോട്കൂടെ ബ്ളോക്ക് തല മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കട്ടെ എന്ന് പ്രസിഡൻറ് ആശംസിച്ചു.


Comments
Post a Comment