വിധിയെ കറക്കിയെറിഞ്ഞ് സച്ചു വരുന്നു
തിരുവനന്തപുരം: ഒറ്റമുറി ഷെഡിൽ ആകെയുള്ള കട്ടിലിൽ അനങ്ങാനാകാതെ കിടന്നപ്പോ ഴും പറക്കുംതളിക പോലെ വിജ യത്തിലേക്കു കുതിക്കുന്ന ഡി സ്കിലായിരുന്നു സച്ചുവിന്റെ പ്രതീക്ഷ മുഴുവൻ. എഴുന്നേറ്റു നടക്കാൻതന്നെ ഏറെ സമയമെ ടുക്കുമെന്ന ഡോക്ടർമാരുടെ വാ ക്കുകളിൽ തളർന്നില്ല. 7 മാസം കിടപ്പിലാക്കിയ വിധിയെ തോൽ പിച്ച് സംസ്‌ഥാന സ്കൂൾ കായി കമേളയുടെ ജനറൽ വിഭാഗം ത്രോയിങ് സർക്കിളിലേക്ക് സച്ചു തിരിച്ചെത്തുന്നു.
സീനിയർ ആൺകുട്ടികളുടെ ഷോട്പുട്, ഡിസ്കസ് ത്രോ ഇന ങ്ങളിലാണ് ആലപ്പുഴ എസ്എൽ പുരം ജിഎസ്എംഎം ഗവ.എ ച്ച്എസ്എസിലെ പ്ലസ്ട വിദ്യാർ ഥിയായ സച്ചു മത്സരിക്കുന്നത്. ഷോട്പുട് മത്സരം ഇന്നു നട ക്കും.
2024 ജൂണിൽ പരിശീലനത്തി നു പോകുമ്പോൾ സൈക്കിളിൽ നിന്നു വീണാണ് ഇടുപ്പിനു പരു ക്കേറ്റത്. തെന്നിമാറിയ 5 കശേരു ക്കൾ കാൽവിരൽ അനക്കു മ്പോൾപോലും അസഹനീയമാ യി വേദനിപ്പിച്ചു. കഴിഞ്ഞ വർഷം ഒരു മത്സരത്തിലും പങ്കെടുക്കാ നായില്ല.
ആരോഗ്യസ്‌ഥിതി മെച്ചപ്പെട്ട തോടെ സ്പോർട്സ് കൗൺ സിൽ കേന്ദ്രത്തിൽ പരിശീലനം പുനരാരംഭിച്ചു. ഇത്തവണ ജില്ലാ കായികമേളയിൽ ഷോട്പുട്ടിൽ 14.12 മീറ്ററും ഡിസ്കസ് ത്രോ യിൽ 36 മീറ്ററും എറിഞ്ഞാണു സച്ചു സ്വർണം നേടിയത്.
അലുമിനിയം ഷീറ്റും പലകക ളും കൊണ്ടു നിർമിച്ച ഷെഡിലാ ണു സച്ചുവും പിതാവ് മത്സ്യ ത്തൊഴിലാളിയായ എ.ജെ.മാർട്ടി നും മാതാവ് മേരി പ്രിൻസിയും അനുജൻമാരായ സഞ്ജു, സനേ വ് എന്നിവരും കഴിയുന്നത്.
2021 ൽ, എട്ടാം ക്ലാസിൽ പഠി ക്കുമ്പോൾ വിദഗ്‌ധ പരിശീലനമി ല്ലാതെ സച്ചു കേരള അത്ലറ്റിക് അസോസിയേഷൻ ചാംപ്യൻഷി പ്പിൽ അണ്ടർ 14 ആൺകുട്ടികളു ടെ ഷോട്പുട്ടിൽ സ്വർണം നേടി യിരുന്നു.

Comments
Post a Comment