സ്വർണ മെഡലിലേക്ക് വോളീബോൾ തട്ടി ചക്കിട്ടപാറ ചെമ്പനോട സ്വദേശി ഏബൽ ജോൺ തോമസ്
ചക്കിട്ടപാറ : തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്, വോളിബോൾ അണ്ടർ 14 വിഭാഗത്തിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ സ്വർണ്ണം നേടിയ കോഴിക്കോട് ജില്ലാ ടീം സ്വർണമെഡൽ സ്വന്തമാക്കി. ചെമ്പനോടയിലെ ജിമ്മി ജോർജ്ജ് സ്പോർട്സ് അക്കാദമിയിൽ നിന്നുള്ള ലിബറോ പ്ലയർ ഏബൽ ജോൺ തോമസും ജില്ലാ ടീമിൽ അംഗമായിരുന്നു.
വായു നിറച്ച പന്ത് ഒരു വലക്കുമുകളിൽ കൂടി വലയുടെ ഇരുവശത്തുമായി നിൽക്കുന്ന രണ്ട് ടീമുകൾ തമ്മിൽ തട്ടിക്കളിക്കുന്നത് കണ്ടപ്പോഴാണ് കുഞ്ഞുനാളിൽ ഏബലിൻ്റെ മനസ്സിൽ വോളിബോൾ കളിക്കണം എന്ന മോഹം മനസ്സിൽ കയറി പറ്റിയത്. വെട്ടിക്കാലയിൽ ഡോണു ജോണിൻ്റെയും, ബിൻസി ഡോണുവിൻ്റെയും മകനാണ് ഏബൽ ജോൺ തോമസ്.
സ്വന്തം വീട്ടിൽ നിന്നാണ് വോളിബോളിൻ്റെ ബാലപാഠങ്ങൾ ആബേൽ പഠിച്ചത്. അബലിൻ്റെ അച്ഛനും വല്ലച്ഛനും അച്ഛൻ്റെ സഹോദരനും വോളിബോൾ കളിക്കാർ ആയിരുന്നു. ചെമ്പനോടയിലെ ജിമ്മി ജോർജ്ജ് വോളീബോൾ അക്കാദമിയിൽ ആയിരുന്നു പരിശീലനം നടത്തിയത്.

Comments
Post a Comment