ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാർക്കുള്ള പെട്ടിക്കടയുടെ വിതരണോത്ഘാടനം ചെയ്തു
ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാർക്കുള്ള പെട്ടിക്കടയുടെ വിതരണോത്ഘാടനം പേരാമ്പ്ര MLA T P രാമകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ അധ്യക്ഷം വഹിച്ച പരുപാടിയിൽ സ്റ്റാൻഡിങ് കമ്മറ്റി ചേർപേഴ്സൺ ബിന്ദു വത്സൻ, പഞ്ചായത്ത് അംഗങ്ങളായ ആലീസ് പുതിയേടത്,വിനിഷ ദിനേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി സി സുരാജൻ, ജെയിംസ് ഏട്ടാനിക്കുഴി, ജഗദീശൻ ചക്കുളങ്ങര മീത്തൽ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment