പന്തിരിക്കരയിൽ സ്കൂട്ടിയിൽ കാട്ടുപന്നിയിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു
പന്തിരിക്കര : ചാലുപറമ്പിൽ സൈനുദ്ധീൻ്റെ മകൻ മുഹമ്മദ് സിനാൻനെ 10-30 ഓടെയാണ് കോളെജിലേക്ക് സ്കൂട്ടിയിൽ യാത്ര ചെയ്യുമ്പോൾ പന്നി ഇടിച്ച് മാരകമായി പരിക്കേറ്റത്. തലക്കും കണ്ണിനും കാലിനും മാരകമായി പരിക്കേററ മുഹമ്മദ് സിനാൻ നെ പേരാമ്പ്ര താലൂക്കാശുപത്രിയിലെ പ്രഥമ ശുശ്രൂഷക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളെജിലും തുടർന്ന് പ്ലാസ്റ്റിക് സർജറിക്കായിസ്വകര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിയാണ് '
പന്തിരിക്കര കെ.ടി റോഡിൽ വെച്ചാണ് പന്നി ഇടിച്ച് പരിക്കേറ്റത്. ചങ്ങരോത്ത് പഞ്ചായത്തിൽ പന്നി ശല്യം കൂടുതലാണ് ആവടുക്ക വയൽ കാട് മൂടി കിടക്കുകയാണ് നടന്ന് പോവാൻ വരെ ഭയമാണ്
ആവടുക്ക മദ്രസ്സയിലെയും ആവടുക്ക LP സ്‌കൂളിലെയും വിദ്യാർത്ഥികളും രക്ഷിതാക്കളും ഭയത്തിലാണ് രാത്രിയും പകലും സ്വന്തം വീടുകളിൽ എത്തിപ്പൊടാൻ പോലും ഭയമാണെന്ന് നാട്ടുകാർ പറയുന്നു

Comments
Post a Comment