കേരളോത്സവം - ബാഡ്മിന്റൺ ടൂർണമെന്റ്

 



കൂരാച്ചുണ്ട്:   സംസ്ഥാന കേരളോത്സവം പരിപാടിയുടെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്ത് പരിധിയിൽ നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് നല്ല രീതിയിൽ സമാപിച്ചു. ശങ്കരവയൽ റോഡിൽ സ്ഥിതി ചെയ്യുന്ന കൂരാച്ചുണ്ട് ബാഡ്മിന്റൺ അക്കാദമി ഇൻഡോർ കോർട്ടിൽ വെച്ച് നടത്തപ്പെട്ട മത്സരങ്ങളിൽ പുരുഷ ഡബിൾസിൽ ജെൻസിലും അരുണും ചേർന്ന സഖ്യം വിജയം നേടി. ജോജിനും ലിബിനും രണ്ടാം സ്ഥാനത്ത് എത്തി. പുരുഷ സിംഗിൾസിൽ അരുൺ ഒന്നാം സ്ഥാനവും, റിനാൻ ഷെറിൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.



വനിതാ സിംഗിൾസിൽ ശില്പ ഒന്നാം സ്ഥാനവും ജൂഹി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പഞ്ചായത്ത് ആരോഗ്യ വിദ്ദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സിമിലി ബിജു, ഒന്നാം വാർഡ് മെമ്പർ വിത്സൺ പാത്തിച്ചാലിൽ, ഉദ്ദ്യോഗസ്ഥരായ ജെൻസിൽ പി കെ, റാഹിൽ , മഹേഷ് തുടങ്ങിയവരും സംബന്ധിച്ച്. നല്ല രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കുവാൻ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും പഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദിച്ചു


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി