തീപ്പൊരിയേക്കാൾ വേഗത്തിൽ എസ്ഐയുടെ ഇടപെടൽ ;യുവതിക്കു തിരിച്ചുകിട്ടിയത് ജീവൻ

 


വടകര:  വടകര റൂറൽ എസ്‌പി ഓഫിസിനു മുൻപിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനുള്ള യുവതിയുടെ ശ്രമം എസ്ഐയുടെ ഇടപെ ടൽ മൂലം തടയാനായി. തമി ഴ്നാട്ടുകാരിയായ യുവതി രക്ഷപ്പെടാൻ കാരണം വടകര സ്റ്റേഷനിലെ എസ്ഐയും സ്റ്റുഡന്റ്സ് പൊലീസ് നോ ഡൽ ഓഫിസറുമായ സുനിൽ കുമാർ തുഷാരയാണ്. 

                  സുനിൽകുമാർ തുഷാര


വാണിമേൽ സ്വദേശിക്കൊപ്പം വിദേശത്ത് കഴിഞ്ഞ യുവതി നാ ട്ടിൽ എത്തിയ യുവാവിനെ കാണാൻ പോയിരുന്നു. ഇതറിഞ്ഞ് സ്ഥലത്തു നിന്ന് യു വാവ് മുങ്ങി. നാട്ടിലെത്തിയ പ്പോഴാണ് യുവാവിന് ഇവിടെ ഭാര്യയും മക്കളും ഉണ്ടെന്ന് അറിഞ്ഞത്.തുടർന്ന് യുവതിയുടെ പരാ തിയിൽ വളയം പൊലീസ് അന്വേഷണം നടത്തി ഇയാ ളെ കണ്ടെത്താമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ ബന്ധുക്കൾ ക്കൊപ്പം റൂ റൽ ജില്ലാ പൊലീസ് മേധാവിയെ  കാണാൻ എത്തിയ യുവതി പെട്ടെന്ന് ഓഫിസി നു പുറത്തേ :ക്ക് ഓടി പ്രവേശന കവാടത്തി നു സമീപം ദേഹത്ത് പെട്രോൾ ഒഴിച്ചു. തീപ്പെട്ടി ഉര യ്ക്കാൻ തുടങ്ങിയപ്പോഴാണ് ഔദ്യോഗിക ആവശ്യത്തിന് സുനിൽ കുമാർ ഇവിടെ എത്തിയത്.


ഓടിച്ചെന്ന് യുവതിയുടെ കയ്യിലെ തീപ്പെട്ടി തട്ടിത്തെറി പ്പിച്ചു. രണ്ടു പേരും തെറിച്ചു വീണു. യുവതിയെ വടകര ജി ല്ലാ ആശുപത്രിയിൽ ചികിത്സ നൽകി മെഡിക്കൽ കോളജി ലേക്ക് വിട്ടു. പെട്രോൾ ദേഹ ത്ത് ഒഴിച്ചതിന്റെ പൊള്ളലെറ്റു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി