ആദിവാസി കുടുംബത്തിൻ്റെ വൈദ്യുതി വിഛേദിച്ചു; പണം അടച്ച് പൊതുപ്രവർത്തകനായ വി.സി. ജോർജ്

 




നിലമ്പൂർ: ആദിവാസി കുടും ബത്തിന്റെ വീട്ടിലെ വൈ ദ്യുതി ബന്ധം കെഎസ്ഇ ബി വിഛേദിച്ചു. ബിൽ തു ക അടച്ച് പൊതുപ്രവർത്ത കർനായ വി.സി. ജോർജ് വ ളികാവുങ്കൽ. ഇതേത്തുട ർന്ന് വൈദ്യുതി പുനസ്ഥാ പിച്ച് കെഎസ്ഇബി.

ചാലിയാർ പഞ്ചായത്തി ലെ പന്തീരായിരം ഉൾവന ത്തിലെ അമ്പുമല പണിയ ർ നഗറിലെ സംസാരശേഷിയില്ലാത്ത പാലൻ്റെ വിട്ടിലെ ഫ്യൂസാണ് ബിൽ കു ടിശികയെ തുടർന്ന് ഒരാഴ്‌ച മുമ്പ് ഊരിയത്. ഇ തോടെ സംസാരശേഷിയില്ലാത്ത പാലൻ ഉൾപ്പെ ടെ ഇരുട്ടിലായി.

വിവരം അറിഞ്ഞ് ചാലിയാർ സർവീസ് സഹ കരണ ബാങ്ക് മുൻ ഡയറക്ടർ കൂടിയായ വി.സി. ജോർജ് അമ്പുമലനഗറിലെത്തി ബിൽ താൻ അ ടക്കാമെന്ന് ഈ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ രാ വിലെ അകമ്പാടം കെഎസ്ഇ ബി ഓഫീസിൽ പോയി ബിൽ തുകയായ 1960 രൂപ അടച്ചു ഊ രിയ ഫ്യൂസമായി ഉടൻ കെഎസ്ഇബി ജീവനക്കാരൻ അമ്പുമലനഗറിലെത്തി വൈ ദ്യുതി പുനഃസ്ഥാപിക്കുകയും ചെയ്തു.

40 യൂണിറ്റിന് കീഴിൽ വൈ ദ്യുതി ഉപയോഗിച്ചുവരുന്ന ഈ കുടുംബത്തിന് ഇതുവരെ വൈ ദ്യുതി സൗജന്യമായാണ് ലഭി ച്ചിരുന്നത്. സമീപത്തെ ആട്ടിൻ കൂട്ടിൽ ബൾബ് ഇടാനായി വ ലിച്ചതിൽ ഉണ്ടായ അപാകതയാണ് ബിൽ കൂടാ ൻ കാരണമെന്ന് കഐസ്ഇബി അധികൃതർ പ റഞ്ഞു. ഓഗസ്റ്റിലെ ബിൽ 1647 രൂപയും ഒക്ടോബ ർ മാസത്തിലെ ബിൽ 313 രൂപയും കൂട്ടിയാണ് 1960 രൂപയുടെ ബിൽ വന്നത്. വൈദ്യുതി പുന സ്ഥാപിച്ചതിൽ സന്തോഷത്തിലാണ് പാലനും കുടുംബവും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി