ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റും പ്രതിപക്ഷ നേതാവും പറയുന്നു.




 ആരോഗ്യമേഖലയിൽ പുത്തനുണർവ്; പ്രസിഡൻറ് 

ചക്കിട്ടപാറ:  ചക്കിട്ടപ്പാറ പഞ്ചായത്തിൽ ആരോഗ്യമേഖലയിൽ അടി സ്ഥാന സൗകര്യ വികസന ത്തിൽ വലിയമുന്നേറ്റമാണ് ഉണ്ടായത്. സംസ്ഥാന സർ ക്കാരിന്റെ 2023-24, 24-25 വർഷത്തെ കായകല്പ് പുര സ്സാരവും ജില്ലയിൽ ഒന്നാം സ്ഥാനവും പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചു. നാഷ ണൽ അഷ്വറൻസ് ക്വാളിറ്റി സ്റ്റാൻഡേഡും ലഭ്യമായി. 2025 ആർദ്ര കേരള പുരസ്ക്കാര വും നേടാനായി. ഇമ്യൂണൈസേഷൻ ബ്ലോ ക്ക്, ജിംനേഷ്യം കെട്ടിടം എന്നിവ പുതുതായി നിർമിച്ചു. പന്നിക്കോട്ടൂർ പിഎച്ച്സി കു ടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാ പിക്കുകയും 1.5 കോടി രൂപ ചെലവിൽ പുതിയ കെട്ടി ടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിലെ മൂന്ന് ഹെൽത്ത് സബ്സെന്ററു കൾക്ക് ആധുനിക കെട്ടിട സൗകര്യം ഒരുക്കി.

മുഴുവൻ കുടുംബങ്ങ ളെയും ഇൻഷുർ ചെയ്ത ആദ്യപഞ്ചായത്ത്, 2022-23-ൽ ഗ്രാമീണ തൊഴിലുറ പ്പ് പദ്ധതിയിൽ ജില്ലയിലെ പുര സ്കാരം, 2024-25 -ൽ മാലിന്യ സംസ്ക രണ ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം, ചെമ്പനോടയിലുള്ള സർ ക്കാർ ആയുർവേദ ആശുപത്രിക്ക് കായക ല്പ് പുരസ്കാരം ജില്ലയിൽ ഒന്നാംസ്ഥാനവും ദേശീയ അംഗീകാരവും ലഭിച്ചു. വന്യജിവി അക്രമം തടയാൻ കൃഷിയിടങ്ങളിൽ സൗര വേലി പദ്ധതി നടപ്പാക്കി.


ഗ്രാമീണ റോഡുകളെല്ലാം അടിമുടി മാറി കഴിഞ്ഞു. ലൈഫ് ഭവന പദ്ധതിയിൽ 614 അപേക്ഷയിൽ മുഴുവൻ വീടുകളും എഗ്രിമെ ന്റ് വെച്ച് പണി തുടങ്ങി. മാലിന്യ പരിപാലന ത്തിനായി ജില്ലയിൽ ഏറ്റവും വലിയ എംസി എഫ് ചക്കിട്ടപാറയിലാണ് നിർമിച്ചത്. ടെയ്ക്ക് എബ്രേക്ക് കെട്ടിടവും വീടുകളിൽ ബയോ ബിൻ സംവിധാനവും എല്ലാ സ്‌കൂളുകളിലും ശൗചാലയവും ഒരുക്കി. ഹരിത കർമസേ നാംഗങ്ങൾക്ക് തൊഴിൽസംരംഭം എന്ന നി ലയിൽ നാനോ കാർപറ്റ് വിവീങ് യൂണിറ്റ്, വാടക സ്റ്റീൽപ്ലേറ്റ്, ഗ്ലാസ് യൂണിറ്റ് എന്നിവ തുടങ്ങി. ജില്ലയിൽ ഏറ്റവും കൂടുതൽ വ്യ ക്തിഗത ശുചിത്വത്തിന് സഹായധനം നൽകി. അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. 27 അങ്കണവാടികളിൽ ആറെ ണ്ണം ക്രാഡിലാക്കാനും മുഴുവൻ അങ്കണവാ ടികളും നവീകരിക്കാനും ഒരു കോടി രൂപ ചെലവഴിച്ചു. പത്തിടത്ത് എയർകണ്ടീഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. സർക്കാർ വിദ്യാ ലയങ്ങളിൽ 68 ലക്ഷം രൂപ ഭൗതിക സാഹ ചര്യം മെച്ചപ്പെടുത്താൻ ചെലവഴിച്ചു.


വാഗ്ദാനങ്ങൾ നടപ്പായില്ല ; പ്രതിപക്ഷം

ആറ് വർഷമായി ലൈഫ് ഭവന പദ്ധതി യിൽ അപേക്ഷ നൽകിയ നൂറു കണക്കിന് കുടുംബ ങ്ങൾ അവരുടെ കാത്തിരി പ്പ് തുടരുന്നു. തെരഞ്ഞെ ടുപ്പ് സമയമായപ്പഴാണ് എഗ്രിമെന്റ് വെ പ്പിച്ചത്. ലൈഫ് പദ്ധതിക്ക് ഫണ്ട് നൽകാൻ പണമില്ലാത്ത അവ സ്ഥയാണ്. രണ്ട് വർഷമായി ശൗചാലയം നിർമ്മിച്ച് പണം കിട്ടാതെ പഞ്ചായത്തിൽ കയറി ഇറങ്ങുന്നവർ ഒട്ടേ റേയാണ്. പണം ഇല്ലാത്ത തിനാൽ റോഡുകളുടെ നിർമ്മാണ പ്രവൃത്തി നട ക്കുന്നില്ല. ആകെ ഒരു വാർ ഡിൽ നാല് ലക്ഷം രൂപയുടെ റോഡ് പ്രവൃത്തി മാത്രമാണ് നട ന്നത്. ഫണ്ട് കൃത്യമായി നൽകാത്ത തിനാൽ കരാറുകാർ പ്രവൃത്തി പൂർത്തീ കരിക്കുന്നില്ല 

വന്യമൃഗശല്യത്തിന് പരിഹാരമായി കൊ ട്ടിഘോഷിച്ച ഹാങ്ങിങ് ഫെൻസിങ് പദ്ധതി ക്ക് വനംവകുപ്പിന്റെ രണ്ട് ഉദ്ഘാടനം നട ത്തിയെങ്കിലും എങ്ങും എത്തിയിട്ടില്ല. മൂന്ന് വർഷക്കാലമായി പഞ്ചായത്ത് പദ്ധതി യിൽ ഫെൻസിങിന് ജിഐ നെറ്റ് സ്ഥാപി ക്കാനും ഫണ്ട് വെച്ചെങ്കിലും അത് ചിലവഴി ക്കാൻ സാധിച്ചിട്ടില്ല. കുടിവെള്ള പദ്ധതിക്കാ യ് ജലജീവൻമിഷൻ 50 കോടിയിലധികം ചി ലവഴിച്ചിട്ടും കുടിവെള്ള പ്രശ്നത്തിന് ശ്വാശ്വ തപരിഹാരം ആയിട്ടില്ല. കുടിവെള്ള പൈപ്പ് സ്ഥാപിച്ചിട്ടും വെള്ളമെത്തിയില്ല. കഴിഞ്ഞ വേനൽക്കാലത്തും വാഹനത്തിൽ വെള്ളം എത്തിക്കേണ്ടി വന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി