പേരാമ്പ്ര ഉപജില്ല സ്‌കൂൾ കായികമേള നാളെ മുതൽ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ
കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ സ്‌കൂൾ കായികമേള 7, 8 തീ യതികളിൽ കല്ലാനോട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കും.
മേളയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ ഫാ. ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എഇഒ കെ.വി. പ്രമോദ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചാ യത്ത് സ്‌ഥിര സമിതി അധ്യക്ഷ സിമിലി ബിജു, പ്രിൻസിപ്പൽ സജി കരോട്ട്, എച്ച്എം ഫോറം കൺവീനർ കെ. സജീവൻ, പി ടിഎ പ്രസിഡന്റ് ഷാജി വലിയവീ ട്ടിൽ, ഹൈസ്കൂൾ പ്രധാനാധ്യാ പകൻ കെ.സി.ബിജു എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസി ഡന്റ് ഒ.കെ.അമ്മദ് ചെയർമാനാ യും പ്രിൻസിപ്പൽ സജി കരോട്ട് കൺവീനറുമായി കമ്മിറ്റി രൂപീക രിച്ചു.

Comments
Post a Comment