കക്കയം ഡാം റോഡിൽ കല്ലുകൾ അടിഞ്ഞത് ഭീഷണിയുയർത്തുന്നു
കൂരാച്ചുണ്ട്: ശക്തമായ മഴയെ തുടർന്ന് കക്കയം ഡാം റോഡിൽ പാറക്കല്ലുകൾ അടിഞ്ഞു കൂടിയത് ഭീഷണിയുയർത്തുന്നു. P w d അധീനതയിലു ള്ള ഡാം റോഡിലെ കക്കയം വാ ലിക്കു സമീപമാണ് കുന്നിൻ മു കളിൽ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിൽ കല്ലുകൾ കൂട്ട മായി റോഡിലേക്ക് പതിച്ചത്. മു ന്നുദിവസമായിട്ടും കല്ലുകൾ ഇ തുവരെ നീക്കം ചെയ്‌തിട്ടില്ല. ഇ തുവഴി കടന്നുപോകുന്ന വാഹ നങ്ങൾക്കെല്ലാം അപകടഭീഷ ണിയുയർത്തുകയാണ് കല്ലുകൾ. വലിയ വാഹനങ്ങൾക്ക് ഇതുവ ഴി കടന്നു പോകാൻ ബുദ്ധിമുട്ടാ ണ്. ഡാം റോഡിന് ഓവുചാലുക ൾ നിർമിച്ചിട്ടില്ലാത്തതിനാൽ റോ ഡിലൂടെയാണ് മഴവെള്ളത്തിന്റെ കുത്തൊഴുക്ക്. ഇത് റോഡുകൾ തകരുന്നതിനും ഇടയാക്കുന്നു
റോഡിന്റെ മറുഭാഗം താഴ്‌ചയുള്ളതിനാൽ യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ ഭീഷണി യായി മാറിയിട്ടുണ്ട്. വിനോദ സഞ്ചാരികളുടേതടക്കം അനുദിനം ഒട്ടനവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. റോഡി ലെ കല്ലുകൾ എത്രയും വേഗം നീക്കം ചെയ്യണമെന്നാണ് നാട്ടു | കാർ ആവശ്യപ്പെടുന്നത്

Comments
Post a Comment