ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമായി ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസിൻ്റെ 'ഇരുനിറം'
ചക്കിട്ടപാറ : മാളോല പ്രോഡക്ഷൻസന്റെ ബാനറിൽ സിജി മാളോല നിർമ്മിച്ച് വിഷ്ണു കെ മോഹന്റെ തിരക്കഥയിൽ ജിന്റോ തോമസ് സംവിധാനം ചെയ്ത 'ഇരുനിറം' ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധേയമാവുന്നു. ഇതോനോടകം ചിത്രം നിരവധി അവാർഡുകളാണ് നേടിയത്.
ചിത്രത്തിന്റെ സംവിധായകന് ഈ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു. കൂടാതെ, ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ജെസി ഡാനിയൽ ഫൌണ്ടേഷൻ പുരസ്കാരവും ലഭിച്ചു.
ആധുനിക ലോകത്ത് നടന്നു വരുന്ന വർണ്ണ വിവേചനത്തെയും ജാതി വിവേചനത്തെയും തുറന്നു കാട്ടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജിന്റോ തോമസ് രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇരുനിറം'. 'പടച്ചോന്റെ കഥകൾ' എന്ന ആൻതോളജി ചിത്രമായിരുന്നു ആദ്യം സംവിധാനം ചെയ്തത്.
മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ജിന്റോ തിരക്കഥ എഴുതിയ കാടകലം എന്ന ചിത്രമാണ്.
'ഇരുനിറ'ത്തിന്റെ്റെ കഥയും തിരക്കഥയും ഒരുക്കിയത് വിഷ്ണു കെ മോഹൻ ആണ്. 'പടച്ചോന്റെ കഥകൾ' എന്ന ആൻതോളജി ചിത്രത്തിലൂടെ ആണ് വിഷ്ണു സിനിമ രംഗത്തേക്ക് കടന്നു വരുന്നത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് റജി ജോസഫ് ആണ് എഡിറ്റിംഗ് പ്രഹഌദ് പുത്തഞ്ചേരി മ്യൂസിക് സാന്റി, ലിറിക്സ്- അർജുൻ അമ്പ, ഷംസുദ്ധീൻ കുട്ടോത്ത്, പ്രൊഡക്ഷൻ ഡിസൈനർ- സിജോ മാളോല, ആർട്ട്- ബിജു ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ- ജിക്കു കട്ടപ്പന.

Comments
Post a Comment