പൊലിഞ്ഞുപോയ ജീവനിൽനിന്ന് ജീവന്റെ ആറ് പുതുതുടിപ്പുകൾ;കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ അവയവങ്ങൾ ദാനം ചെയ്തു

 


കോഴിക്കോട്: അകാലത്തിൽ പൊലിഞ്ഞ വീട്ടമ്മ ആറു പേർക്ക് ജീ വൻ തുടിപ്പുകൾ പകർന്നു. ഹൃദയവും കരളും വൃക്കകളും കണ്ണുകളും പകുത്തിനൽകിയാണ് കോഴിക്കോട് ചാലപ്പുറം വെളിയഞ്ചേരിയിൽ പള്ളിയത്ത് വീട്ടിൽ അജിത (46) ഈ ലോകത്തോട് വിടപറഞ്ഞത്. ഇവരുടെ സ്നേഹം ഇനി ആറുപേരിൽ പ്രകാശം ചൊരിയും.

സെപ്റ്റംബർ 28നാണ് അജിത ബേബിമെമ്മോറിയൽ ആശുപത്രിയിൽ അഡ്‌മിറ്റായത്.  മസ്തിഷ്ക്കാഘാതത്തെതുടർ ന്നായിരുന്നു അന്ത്യം. ബന്ധുക്ക ൾ അവയവദാനത്തിന് തയാറാ യി മുന്നോട്ടുവന്നതോടെയാണ് നൻമയുടെ തിരി തെളി ഞ്ഞത്. മൃത സഞ് ജീവ നിയുമായി ബന്ധപ്പെട്ട് അവയവദാ നത്തിനുള്ള ക്രമീകരണ ങ്ങൾ ചെ യ്തു. രണ്ടു വൃക്കകളും ദാനം ചെയ്തു. ഒന്ന് ബേബിമെമ്മോറിയലിൽ ചികി ത്സയിൽ കഴിയുന്ന അൻപത്തി യേഴുകാരനും മറ്റൊന്നു മെഡി ക്കൽ കോളജിൽ ചികിത്സയിലു ള്ള പത്തൊമ്പതുകാരനും നൽ കി. ഹൃദയം മെട്രോമെഡ് ഹോ സ്‌പിറ്റലിൽ ഒരു രോഗിക്ക് മാറ്റി വച്ചു. കരൾ ബേബി മെമ്മോറിയ ലിലെ 59-കാരന് നൽകി.രണ്ടു കണ്ണുകളും മെഡിക്കൽ കോളജി ലെ നേത്രബാങ്കിലേക്ക് ദാനം ചെയ്തു.

കരൾ മാറ്റിവയ്ക്കൽ ശാ സ്ത്രക്രിയയ്ക്ക് ഡോ. ഐ.കെ ബിജു, ഡോ ഷൈലേഷ് അയി കോട്ട്, ഡോ. എം.സി രാജേഷ് എന്നിവർ നേതൃത്വം നൽകി. വൃ ക്ക മാറ്റിവയ്ക്കലിന് ഡോ. സുനി ൽ ജോർജ്, ഡോ. പൗലോസ് ചാ ലി, ഡോ. അഞ്ജന എന്നിവരും നേതൃത്വം കൊടുത്തു. ട്രാൻ സ്‌പ്ലാൻ്റ് കോ ഓർഡിനേറ്റർ നി തിൻ രാജ് വിവിധ ക്രമീകരണ ങ്ങൾ ഏകോപിപ്പിച്ചു. കുട്ടൻനാ യരുടെയും കമലയുടെയും മക ളാണ് അജിത. ഭർത്താവ് രവീന്ദ്ര ൻ (മണി). മക്കൾ: സാരംഗി, ശര ത്ത്. മരുമകൻ: മിഥുൻ. സഹോ ദരങ്ങൾ: ഗണേഷ്കുമാർ, അനി ൽ, അനൂപ്, സബിത.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി