കൂരാച്ചുണ്ട് -ചെമ്പ്ര റോഡിൽ യാത്രക്കാരുടെ കാഴ്ച മറച്ച് കാടുമൂടി
കൂരാച്ചുണ്ട്: യാത്രക്കാരുടെ കാഴ്ച്‌ച മറച്ച് റോഡരികിൽ വളർന്ന കാട് അപകട ഭീഷണിയാവുന്നു. കൂരാച്ചുണ്ട് - പേരാമ്പ്ര റോഡി ലെ കേളോത്തുവയൽ ഭാഗത്താ ണ് കാട് വളർന്നത്.
റോഡിന്റെ വളവോടുകൂടിയഭാഗത്തായതിനാൽ കാടുമൂലം എതിരേ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സ്ഥിതിയാ ണ്.
ഈ റോഡിന്റെ വിവിധ ഭാഗ ങ്ങളിലായി ഇത്തരത്തിൽ കാട് വളർന്ന നിലയിലാണുള്ളത്. ഒട്ടനവധി ബസുകൾ ഉൾപ്പെടെ മറ്റ് വാഹനങ്ങളും സർവീസ് നട ത്തുന്ന തിരക്കേറിയ റോഡാണി ത്. റോഡരികിലെ കാട് വെട്ടി നീ ക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.

Comments
Post a Comment