വയലട ഇക്കോ ടൂറിസം സെന്റർ ഉദ്ഘാടനം മാറ്റി വെച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ

 


കൂരാച്ചുണ്ടിൽ നാളത്തെ കരിദിനം മാറ്റി വച്ചതായി കിഫ അറിയിച്ചു.


കൂരാച്ചുണ്ട്: നാളെ ഒക്ടോബർ 17ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട് ജില്ലയിൽ കൂരാച്ചുണ്ട് പഞ്ചായത്തിൽ കക്കയം ഫോറെസ്റ് സ്റ്റേഷൻ കോമ്പൗണ്ടിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ലേഡീസ് ബാരക്കിന്റെ ഉദ്ഘാടനവും വയലട ഇക്കോ ടൂറിസം സെന്ററിന്റെ ഉദ്ഘാടനവും വനം മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ കർഷകരുടെ വ്യാപക പരാതിയെ തുടർന്ന് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് വനം വകുപ്പ് ഡി എഫ് ഒയുമായും വനം മന്ത്രി ഏ കെ ശശീന്ദ്രനുമായും വിഷയം ചർച്ച ചെയ്യുകയും ഇക്കോ ടൂറിസം സെന്റർ ഉദ്ഘാടനം മാറ്റി വെച്ചതായി മന്ത്രിയുടെ ഓഫിസ് അറിയിക്കുകയും ചെയ്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി