കൂരാച്ചുണ്ട് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാമും ജനറൽ സെക്രട്ടറി ജാക്‌സ് വർഗീസും കൂരാച്ചുണ്ട് പോലീസ് കരുതൽ തടങ്കലിൽ
കൂരാച്ചുണ്ട്: ലേഡീസ് ബാരക്ക് കെട്ടിടം ഉദ്ഘാടനത്തിന് കക്കയത്ത് എത്തുന്ന വനം - വന്യ ജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്ര നിനേതിരെ പ്രതിഷേധിക്കാൻ വന്ന കൂരാച്ചുണ്ട് യൂത്ത് കോൺഗ്രസ് പ്രസിഡൻറ് നിസാമിനേയുംജനറൽ സെക്രട്ടറി ജാക്‌സ് വർഗീസിനെയും കൂരാച്ചുണ്ട് പോലീസ് കരിയാത്തുംപാറയിൽ വച്ച് കസ്റ്റഡിയിൽ എടുത്തു.
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സുരക്ഷിതമായ ജോലി ചെയ്യാനുള്ള സൗകര്യത്തിന് 92 ലക്ഷം മാറ്റി വെച്ച് കെട്ടിടം നിർമ്മിച്ചാൽ മാത്രം പോര സാർ മലയോര കർഷക ജനത കാലങ്ങളായി ആവശ്യപ്പെടുന്ന സൗരവേലി നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും, അല്ലാത്ത പക്ഷം സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അറിയിച്ചു.

Comments
Post a Comment