ചക്കിട്ടപാറ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന കുറ്റവിചാരണ യാത്ര ആരംഭിച്ചു
പൂഴിത്തോട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചക്കിട്ടപാറ മണ്ഡലം കമ്മിറ്റി ഒക്ടോബർ 3,4,5തിയ്യതികളിലായി നടത്തുന്ന പദയാത്ര പൂഴിത്തോട്ടിൽ നിന്നാരംഭിച്ചു. യുത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷഹിൻ ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി അധ്യക്ഷത വഹിച്ചു ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ മധു കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ട്രെഷറർ പി സി കുഞ്ഞമ്മദ്,പേരാമ്പ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി സ് സുനിൽ കുമാർ,ജാഥ ക്യാപ്റ്റൻ കെ എ ജോസ് കുട്ടി, ജിതേഷ് മുതുകാട്, എബിൻ കുമ്പളാനി,ബാബു കൂനംതടം,ബിന്ദു ബാലകൃഷ്ണൻ,ജോസ് കാരിവേലി എന്നിവർ സംസാരിച്ചു.
പദയാത്രയുടെ സമാപനം പന്നികോട്ടൂരിൽ ചാണ്ടി ഉമ്മൻ എം ൽ എ ഉത്ഘാടനം ചെയ്തു, ബാലകൃഷ്ണൻ നടേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സൂഫിയാൻ ചെറുവാടി മുഖ്യപ്രഭാഷണം നടത്തി, ജെയിംസ് മാത്യു, കൃഷ്ണൻ എന്നിവർ സംസാരിച്ചു

Comments
Post a Comment