ചക്കിട്ടപാറയിൽ വയോധികയെ കബളിപ്പിച്ച് സ്വർണ മാല കവർന്നു
ചക്കിട്ടപാറ: അസുഖ ബാധിതയായ വയോധികയെ കബളിപ്പിച്ച് സ്വർണ മാല കവർന്നതായി ആക്ഷേപം. ചക്കിട്ടപാറ പഞ്ചായത്തിലെ കൊത്തിയപാറ - മുടിയഞ്ചാൽ റോഡ് ഭാഗത്ത് ഇന്നലെ രാവിലെ ഒമ്പതോടെയാണ് സം ഭവം.
കടയിൽ പോയി വരികയായി രുന്ന വയോധികയുടെ കഴുത്തി ലണിഞ്ഞ ഒന്നേ കാൽ പവൻ വരുന്ന സ്വർണമാലയാണ് പരിച യം നടിച്ച് വഴി പോക്കൻ കവർ ന്നത്. ഇയാൾ വയോധികയോട് പണം ചോദിച്ചു. ഇല്ലെന്നറിയിച്ച പ്പോൾ മാല ആവശ്യപ്പെടുകയാ യിരുന്നു. ഇതിനു ശേഷമാണ് മാ ല കാണാതായത്. വയോധിക ക്ക് പ്രായത്തിന്റെ ബുദ്ധിമുട്ടുണ്ട്. സംഭവത്തിൽ പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി യിട്ടുണ്ട്.

Comments
Post a Comment