മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ കട്ടിപ്പാറ ചമലിൽ വ്യാപക നാശനഷ്ടം

 


ചമൽ: കട്ടിപ്പാറ ചമൽ മാളശേരിയിൽ ഇക്കഴിഞ്ഞ ദിവസം മഴക്കൊപ്പമെത്തിയ ഇടിമിന്നലിൽ വ്യാപകനാശ നഷ്ടം.

മാളശേരി ഷിജുവിൻ്റെ വാസഗൃഹത്തിനും ഗൃഹോപകരണങ്ങൾക്കും നാശം വിതച്ചതിൻ്റെ

 സമീപത്തായി താമസിക്കുന്ന സുനിൽ മാളശേരി, രാജൻ പറച്ചിക്കുന്ന്, ഷിബു മഠത്തിൽപറമ്പ്, മോഹൻദാസ് കായ്യമാക്കിൽ, അനിൽകുമാർ തെക്കെകാരപ്പറ്റ,പുഷ്പ്പലത തെക്കെകാരപ്പറ്റ എന്നിവരുടെ വീടുകളൾക്കാണ് ഏറെയും നാശനഷ്ടങ്ങൾ സംഭവിച്ചത്.

ഫാൻ, മിക്സി,ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രോണിക്സ്- ഇലക്ട്രിക്ക് ഉപകരണങ്ങളും വയറിംഗുകളും കത്തികരിഞ്ഞ നിലയിലും, ജനൽച്ചില്ലുകൾ പൊട്ടിത്തെറിച്ച് അടർന്ന് വീണുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.

മാളശ്ശേരി ഭാഗങ്ങളിൽ കൂലിപ്പണിക്കുപ്പോയി ഉപജീവനം കഴിയുന്ന കുടുംബങ്ങൾക്കാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. 

അടിയന്തിരമായി ബന്ധപ്പെട്ടവർ ഇടപ്പെട്ടു പ്രദേശവാസികൾക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് 4-ാം വാർഡ് മെബ്ബർ അനിൽ ജോർജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി