കൂരാച്ചുണ്ട് ടൗണിൽ ഗതാഗത തടസമുണ്ടാക്കി യാത്രക്കാരെ കയറ്റരുതെന്ന്
കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ടൗണിൽ നിരന്തരമായി അനുഭവപ്പെടുന്ന ഗതാഗത തടസത്തിന് കാരണമാ യി ബസ് സ്റ്റാൻഡിൽ നിന്നും കോഴിക്കോട് ഭാഗത്തേക്കും കാ യണ്ണ ഭാഗത്തേക്കും പുറപ്പെടുന്ന ബസുകൾ ബാലുശേരിക്കുള്ള റോഡ് ജംഗ്ഷനിൽ നിർത്തിയാ ത്രക്കാരെ കയറ്റുന്ന നടപടി നിർ ത്തലാക്കണമെന്ന് സിപിഐ കൂ രാച്ചുണ്ട് ബ്രാഞ്ച് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനു പകരമാ യി ഹൈസ്‌കൂൾ റോഡിന് സമീ പമായി നിർമിച്ചിട്ടുള്ള ബസ് സ്റ്റോപ്പിന് എതിർ ഭാഗത്ത് നിർ ത്തി യാത്രക്കാരെ കയറ്റണമെന്ന് ആവശ്യപ്പെട്ടു. അതിനായി ഇവി ടെ ബസ് സ്റ്റോപ്പ് അനുവദിക്കാ ൻ വാഹന വകുപ്പും പോലീസും നടപടി സ്വീകരിക്കണം. അതു പോലെ കോഴിക്കോട് കായണ്ണ ഭാഗത്തു നിന്നുവരുന്ന ബസുക ൾ ഹൈസ്‌കൂളിന് സമീപം പഞ്ചായത്ത് നിർമിച്ചിട്ടുള്ള ബസ് സ്റ്റോപ്പിന് സമീപത്തുതന്നെ യാ ത്രക്കാരെ ഇറക്കണം. ഇപ്പോൾ ബസുകൾ പലതും സ്റ്റോപ്പിൽ നി ർത്താതെ ടൗണിലേക്ക് മാറ്റി നി ർത്തുന്നത് പ്രശ്‌നങ്ങൾ സൃഷ്ടി ക്കുന്നുണ്ട്.
ടൗണിലെ വാഹന തിരക്കുകൊണ്ടാണ് ബാലുശേരി ഭാഗത്തു നിന്നു വരുന്ന ബസുകൾ പുതിയ ബസ് സ്റ്റോപ്പിൽ നിർത്തണമെന്ന് സർവകക്ഷി യോഗത്തിൽ നിർദ്ദേശമുണ്ടായത്. സ്റ്റോപ്പിൽ നിർത്താത്ത ബസുകൾക്കെതിരേ കർശന നടപടി സ്വീ കരിക്കാൻ വാഹന വകുപ്പ് അധി കൃതർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ടി.കെ ശി വദാസൻ അധ്യക്ഷത വഹിച്ചു. എ.കെ പ്രേമൻ, പി.ടി തോമസ്, ഗോപിനാഥൻ, വിനു ക്ലാക്കുഴിയി ൽ, കുട്ട്യാലി കുനിയിൽ, ഗോപാ ലൻ മണ്ടോപ്പാറ എന്നിവർ പ്ര സംഗിച്ചു.

Comments
Post a Comment