കൂരാച്ചുണ്ട് - ചെമ്പ്ര പാതയോരത്ത് ഉണങ്ങി നിൽക്കുന്ന മരം യാത്രക്കാർക്ക് ഭീഷണിയാകുന്നു
കൂരാച്ചുണ്ട്: പാതയോരത്ത് ഉണങ്ങി ദ്രവിച്ചു നിലംപതിക്കാറായി നിൽക്കുന്ന മരം യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. കൂരാച്ചുണ്ട്-പേരാമ്പ്ര റോഡിലെ ചെമ്പ്രക്ക് സമീപം ഈങ്ങോറ ച്ചാൽ കള്ളുഷാപ്പിന് മുമ്പിലാണ് യാത്രക്കാർക്ക് അപകട ഭീഷണി യുയർത്തി ഉണങ്ങിയ മരം നിൽ ക്കുന്നത്. കഴിഞ്ഞദിവസം ഇതി ൻ്റെ ശിഖരങ്ങൾ ഒടിഞ്ഞ് റോഡി ൽ പതിച്ചിരുന്നു.
പേരാമ്പ്ര, ചക്കിട്ടപാറ എന്നി വിടങ്ങളിലേക്ക് കെഎസ്ആർടി സി ബസുകളും ഒട്ടേറെ സ്വകാ ര്യ ബസുകളും മറ്റ് വാഹനങ്ങളും സർവീസ് നടത്തുന്ന തിരക്കേറി യ പ്രധാന റോഡാണിത്. കുള ത്തുവയൽ സ്‌കൂളിൽ നിന്നുള്ള വിദ്യാർഥികളും കാൽനടയാത്ര യായി ഇതുവഴി സഞ്ചരിക്കാറു ണ്ട്. യാത്രക്കാർക്ക് ഏറെ അപ കട ഭീഷണിയായി തീർന്ന മരം മുറിച്ചു നീക്കി സുരക്ഷ ഉറപ്പാ ക്കാൻ ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിക്ക ണമെന്നാണ് നാട്ടുകാർ ആവശ്യ പ്പെടുന്നത്.

Comments
Post a Comment