കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ സ്നേഹക്കടയുമായി യൂത്ത് കോൺഗ്രസ്
കൂരാച്ചുണ്ട് : പേരാമ്പ്ര സബ്ജില്ല കായിക മേള നടന്ന കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിന് സമീപം യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'സ്നേഹക്കട' ശ്രദ്ധേയമായി. കായിക താരങ്ങൾക്കും, അധ്യാപകർക്കും, കാണികൾക്കുമുൾപ്പടെ സൗജന്യമായി വത്തക്ക, കുടിവെള്ളം, ചായ, പഴം, ലഘു ഭക്ഷണം എന്നിവ കടയിൽ നിന്നും വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, കെ.എസ്.യു മണ്ഡലം പ്രസിഡന്റ് രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ഷാരോൺ ചാലിക്കോട്ടയിൽ,, ഗാൾഡിൻ കക്കയം എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment