മൂന്നര വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു; 'ചെവി കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത് '
പറവൂർ: അങ്കണവാടി വിദ്യാർഥി നിയായ മൂന്നര വയസുകാരിയു ടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. ചിറ്റാറ്റുകര നീണ്ടൂർ മേ യ്ക്കാട്ട് വീട്ടിൽ മിറാഷ്-വിനു മോൾ ദമ്പതികളുടെ മകൾ നി ഹാരയ്ക്കാണ് കടിയേറ്റത്. ഇന്ന ലെ വൈകുന്നേരം നാലിന് രാമ ൻകുളങ്ങര ക്ഷേത്രമൈതാനിയി ൽ മറ്റു കുട്ടികൾ കളിക്കുന്നത് പിതാവിനോടൊപ്പം കണ്ടിരിക്കുമ്പോഴാണ് നായയുടെ ആക്രമണം ഉണ്ടായത്.
ഇരുവർക്കും പിന്നിലൂടെ എ ത്തിയ തെരുവുനായ കുട്ടിയെ ആക്രമിക്കുന്നതു കണ്ട പിതാവ്, നായയെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ വലതു ചെവിയിൽ കടിച്ചു വലി ച്ചു. ചെവി അറ്റു താഴെ വീണു. ഉ ടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും തു ടർന്ന് കുളമശേരി മെഡിക്കൽ കോളജിലും എത്തിച്ചു.
ഇവിടെ പേവിഷ ബാധയ്ക്കെ തിരായ കുത്തിവയ്‌പ് എടുത്ത ശേഷം വിദഗ്ധ ചികിത്സയ്ക്കാ യി എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആ ശുപത്രിയിലും പ്രവേശിപ്പിച്ചു. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. രാ ത്രി വൈകി കുട്ടിയുടെ ശസ്ത്ര ക്രിയ നടത്തി.

Comments
Post a Comment