സി.കെ.ജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ്; പേരാമ്പ്രയിൽ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് സംഘർഷം, പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
പേരാമ്പ്ര: സി.കെ.ജി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് പിന്നാലെ പേരാമ്പ്രയിൽ എസ്.എഫ്.ഐ-യു.ഡി.എസ്.എഫ് സംഘർഷം. പേരാമ്പ്ര മാർക്കറ്റ് പരിസരത്താണ് സംഘർഷം തുടങ്ങിയത്
തെരഞ്ഞെടുപ്പിൽ ആകെയുള്ള ആറ് ജനറൽ സീറ്റുകളിൽ അഞ്ചെണ്ണം എസ്.എഫ്.ഐ ജയിച്ചെങ്കിലും ചെയർമാൻ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടാകുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തത്.
വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്പ്രവർത്തകരെ പിന്തിരിപ്പിക്കാൻ പൊലീസ് കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു.

Comments
Post a Comment