വീടിൻറെ ഓട് പൊളിച്ചിറങ്ങി മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
പൊന്നാനി: മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പൊന്നാനി കാട്ടിലവളപ്പിൽ അക്ബറിനെയാണ് പൊലീസ് അറസ്റ്റ് ചെയതത്. കടലോരത്ത് താമസിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് അർധരാത്രി വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ ഓട് ഇളക്കി മാറ്റിയാണ് പ്രതി അകത്തുകയറിയത്.
ശരീരത്ത് തൊട്ടപ്പോൾ കുട്ടി ഉണർന്ന് ബഹളം വെയ്ക്കുകയായിരുന്നു. സമാനമായ രീതിയിൽ ഇതിനുമുമ്പും ഇയാളെ നാട്ടുകാർ പിടികൂടിയിട്ടുണ്ട്. പെൺകുട്ടി താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രിസമയങ്ങളിൽ മീൻ പിടിക്കാനെന്ന വ്യാജേന പ്രതി എത്തിയിരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
സംഭവത്തിനു ശേഷം നാട്ടുകാർ പൊലീസിനെ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Comments
Post a Comment