മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാം ബിൽ നിയമസഭപാസാക്കി.

 



തിരുവനന്തപുരം: മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊ ല്ലാൻ അധികാരം നൽകുന്ന 2025 ലെ വന്യജീവി സംരക്ഷണം (കേ രള ഭേദഗതി) ബില്ലും സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകു പ്പ് മുഖേന മുറിച്ച് വിൽക്കാൻ അ നുമതി നൽകുന്ന കേരള വന (ഭേദഗതി) ബില്ലും നിയമസഭ പാ സാക്കി. ശബരിമല വിഷയത്തി ൽ പ്രതിപക്ഷം സഭാ നടപടിക ൾ ബഹിഷ്കരിച്ചതിനാൽ പ്രതി പക്ഷത്തിന്റെ അസാന്നിധ്യത്തി ലാണു ബില്ലുകൾ പാസാക്കിയത് 

ജനവാസമേഖലയിൽ ഇറങ്ങു ന്ന വന്യമൃഗം ഒരാളെ ആക്രമിച്ച് പരിക്കേൽപ്പിച്ചാൽ ഉടൻതന്നെ കൊല്ലാൻ ഉത്തരവിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അ ധികാരം നൽകുന്നതാണു വന്യ ജീവി സംരക്ഷണം ഭേദഗതി ബിൽ. വന്യജീവി ആക്രമണത്തിൽ ആർക്കെങ്കിലും ഗുരുതര പരി ക്കേറ്റാൽ കളക്ടറോ ചീഫ് ഫോ റസ്റ്റ് കൺസർവേറ്ററോ അക്കാ ര്യം ചീഫ് വൈൽഡ് ലൈഫ് വാ ർഡന് റിപ്പോർട്ട് ചെയ്താൽ അ


ദ്ദേഹത്തിനു മറ്റ് നടപടിക്രമങ്ങ ൾക്കായി സമയം പാഴാക്കാതെ അക്രമകാരിയായ വന്യമൃഗത്തെ കൊല്ലുന്നത് ഉൾപ്പെടെയുള്ള ന ടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണു ബിൽ. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ അ വയുടെ ജനന നിയ ന്ത്രണം നടത്തൽ, മറ്റ് സ്ഥലങ്ങളിലേ ക്കു നാടുകടത്ത ൽ എന്നിവ യ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. നാടൻ കുരങ്ങുക ളെ പട്ടിക ഒന്നിൽനി ന്നു പട്ടിക രണ്ടിലേക്കു മാ റ്റുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പട്ടിക രണ്ടിലെ ഏതു വന്യമൃഗത്തെയും അവ യുടെ എണ്ണം അനിയന്ത്രിതമായി വർധിച്ചുവെന്നു കണ്ടാലും, വന ത്തിൻ്റെയോ സംരക്ഷിത പ്രദേശ ങ്ങളുടെയോ അതിർത്തിക്കു പു റത്തുള്ള ഏതെങ്കിലും കാർഷി ക വിളകൾക്ക് ഭീഷണിയായി മാ റിയാലും അവയെ ക്ഷുദ്രജീവിആയി പ്രഖ്യാപിക്കാൻ സംസ്ഥാ ന സർക്കാരിന് അധികാരം നൽ കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 


1972 ലെ കേന്ദ്ര വന്യജീവി സം രക്ഷണ നിയമത്തിൽ രാജ്യത്താ ദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. നി യമസഭ പാസാക്കു ന്ന ബിൽ ഗവർണ റുടെ അംഗീകാര ത്തിന് അയയ്ക്ക ണം. കേന്ദ്രനിയമ ത്തിലെ ഭേദഗതിയാ യതിനാൽ രാഷ്ട്രപ തിയുടെ അംഗീകാരം നേടിയാൽ മാത്രമേ ബിൽ നി യമമാവുകയുള്ളു.


കേന്ദ്രനിയമവുമായി ബന്ധ പ്പെട്ടതായതിനാൽ ബില്ലുമായി ബന്ധപ്പെട്ട് ചില കടമ്പകൾ കട ക്കേണ്ടതുണ്ടെന്നും അതിന് ഒറ്റ ക്കെട്ടായ പരിശ്രമം വേണമെ ന്നും ബില്ലിന്മേൽ നടന്ന ചർച്ച യ്ക്കുള്ള മറുപടിയിൽ വനം മ ന്ത്രി എ.കെ. ശശീന്ദ്രൻ ചൂണ്ടി ക്കാട്ടി. പ്രതിപക്ഷത്തിൻ്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയും. വന്യ ജീവി ആക്രമണവുമായി ബന്ധ പ്പെട്ട നഷ്ടപരിഹാരത്തിനായി സ ർക്കാർ നീക്കിവച്ച തുകയുടെ 75 ശതമാനവും വിതരണം ചെ യ്‌തു. മറിച്ചുള്ള വാർത്തകൾ അ വാസ്ത‌വമാണ്. രേഖകൾ ഹാര ജാക്കുന്ന മുറയ്ക്ക് നഷ്ടപരിഹാ രം നൽകുന്നതു തുടരുമെന്നും മ ന്ത്രി കൂട്ടിച്ചേർത്തു.

സ്വകാര്യ ഭൂമിയിലെ ചന്ദനമര ങ്ങൾ വനംവകുപ്പ് മുഖേന മുറി ച്ച് വിൽക്കാൻ അനുമതി നൽകു ന്നതാണു കേരള വനം(ഭേദഗ തി) ബിൽ. കുറ്റകൃത്യങ്ങൾക്കെ തിരേ നടപടി എടുക്കാനുള്ള അ ധികാരം ഫോറസ്റ്റ് വാച്ചർമാർ ക്കും നൽകുന്ന വ്യവസ്ഥയിൽ ഭേദഗതി വരുത്തിക്കൊണ്ടാണു ബിൽ പാസാക്കിയത്.

വിമർശനത്തിന്റെ പശ്ചാത്തല ത്തിൽ ബില്ലിലെ ഫോറസ്റ്റ് ഓ ഫീസർ എന്ന നിർവചനത്തിലെ “വാച്ചർ' എന്നത് 'ഫോറസ്റ്റ് ബീ റ്റ് അസിസ്റ്റൻ്റ്' എന്നു തിരുത്തി. അറസ്റ്റ് ചെയ്യുന്നതിനുള്ള അധി കാരം ഇവർക്കില്ലെന്നും ബില്ലിൽ വ്യക്തത വരുത്തിയിട്ടുണ്ട്

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി