കൂരാച്ചുണ്ടിലെ പൊതു വാതക ശ്‌മശാനം ; നിർമാണം ത്വരിത ഗതിയിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കും" ; പഞ്ചായത്ത് പ്രസിഡൻ്റ് ഓ കെ അമ്മദ്
കൂരാച്ചുണ്ട് : പഞ്ചായത്ത് ഭരണസമിതി പ്രാധാന്യത്തോടെയാണ് ഈ വിഷയം കാണുന്നതെന്നും, കിഫ്ബി, ഇംപാക്ട് കേരള അധികൃതർ ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും പഞ്ചായത്ത് അധികൃതർ പൂർത്തിയാക്കിയതാണെന്നും, പൊതുശ്മശാനം യാഥാർഥ്യമാക്കാൻ അടിയന്തരമായി എല്ലാശ്രമങ്ങളും നടത്തുന്നതിന്റെ ഭാഗമായി അടുത്തയാഴ്ച വീണ്ടും തിരുവനന്തപുരം പോയി ബന്ധപ്പെട്ട അധികൃതരെ നേരിൽ സന്ദർശിച്ച് നിർമാണം ത്വരിത ഗതിയിലാക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, സമരസമിതി ഉപരോധത്തിൽ നിന്നും പിന്മാറണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ കെ അമ്മദ് പറഞ്ഞു.

Comments
Post a Comment