ജില്ലാ കായിക മേളയുടെ മിന്നും താരമായി അൽക്ക ഷിനോജ് . നാലാം സ്വർണ നേട്ടത്തോടെ അൽക്ക ഓടിയെടുത്തത് വ്യക്തിഗത ചാമ്പ്യൻ ഷിപ്പ്
കൂരാച്ചുണ്ട്: മലയോര നാടിൻ്റെ കായിക പെരുമയിൽ വീണ്ടും പുത്തൻ അധ്യായം എഴുതി ചേർത്ത് കൂരാച്ചുണ്ടുകാരി അൽക്ക ഷിനോജ്.
കോഴിക്കോട് ജില്ലാ കായികമേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 200, 400, 600 എന്നീ ഇനങ്ങളിലും 4X 100 റിലേയിലുമായിരുന്നു അൽക്കയുടെ സ്വർണ്ണ നേട്ടം . നാലാം സ്വർണ നേട്ടത്തോടെ ജില്ലാ കായികമേളയുടെ വ്യക്തിഗത ചാമ്പ്യനായി അൽക്ക ഷിനോജ്.
കുളത്തുവയൽ സെന്റ് ജോർജ് എച്ച്എസ്എസ് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അൽക്ക കൂരാച്ചുണ്ട് സ്വദേശിയും സിആർപിഎഫ് ഉദ്യോഗസ്ഥനുമായ ചേറ്റാനിയിൽ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്.
കുളത്തുവയൽ ജോർജിയൻ അക്കാദമി പരിശീലകർ കെ. എം. പീറ്റർ, വിജയൻ , കുളത്തുവയൽ സ്‌കൂൾ കായിക അധ്യാപിക സിനി ജോസഫ് എന്നിവരുടെ ശിക്ഷണത്തിലാണ് അൽക്ക ജില്ലാ കായിക മേളക്ക് തയ്യാറെടുത്തത്.
കഴിഞ്ഞ വർഷം സബ് ജൂനിയർ 600, 400, 200 മീറ്റർ വിഭാഗങ്ങളിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഈ വിഭാഗത്തിൽ തന്നെ സംസ്ഥാനത്ത് വ്യക്തിഗത ചാമ്പ്യൻഷിപ്പ് പട്ടവും അൽക്ക സ്വന്തമാക്കിയിരുന്നു.

Comments
Post a Comment