കടക്കെണിയിലായ വീട്ടമ്മ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നു.

 


കൽപ്പറ്റ: പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമി തി അംഗങ്ങളിൽ ചിലരും ഉദ്യോ ഗസ്ഥരിൽ ഒരു വിഭാഗവും വാ യ്‌പ വിതരണത്തിൽ നടത്തിയ ക്രമേക്കടുമൂലം കടക്കെണിയി ലായെന്നു അവകാശപ്പെടുന്ന വീട്ടമ്മ പുൽപ്പള്ളി പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ ഇന്നു മുതൽ അനിശ്ചിതകാല രാപകൽ നിരാ ഹാര സത്യഗ്രഹം തുടങ്ങി.

കേളക്കവല പറമ്പേക്കാട്ടിൽ ഡാനിയേലിന്റെ ഭാര്യ സാറാക്കു ട്ടിയാണ് സമരം ആരംഭിക്കുന്നത്. തന്റെയും ഭർത്താവ് ഡാനിയേ ലിന്റെയും പേരിൽ കുടിശികയു ണ്ടെന്നു ബാങ്ക് പറയുന്ന 75 ലക്ഷം രൂപ എഴുതിത്തള്ളി ഭൂമിയു ടെ പ്രമാണങ്ങൾ തിരികെ നൽ കുക, എടുക്കാത്ത വായ്പയുടെ പേരിൽ അനുഭവിച്ച ശാരീരിക, മാനസിക പ്രയാസങ്ങൾക്ക് നഷ്ട പരിഹാരം അനുവദിക്കുക, വാ യ്‌പ വിതരണത്തിലെ ക്രമക്കേട് മൂലം കടത്തിൽ മുങ്ങിയ മുഴുവ ൻ ആളുകൾക്കും നീതി ലഭ്യമാ ക്കുക എന്നീ ആവശ്യങ്ങൾ ഉന്ന യിച്ചാണ് സമരമെന്ന് സാറാക്കു ട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതേ ആവശ്യങ്ങൾ ഉന്നയിച്ച് ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ.ഏബ്രഹാമിന്റെ പുൽപ്പള്ളി ചു ണ്ടക്കൊല്ലിയിലെ വസതിക്കുമു മ്പിൽ താനും ഭർത്താവും കട ക്കെണിയിൽ അകപ്പെട്ട് 2023ൽ ജീവനൊടുക്കിയ ചെമ്പകമൂല കിഴക്കേ ഇളയിടത്ത് രാജേന്ദ്രൻ നായരുടെ കുടുംബവും 13ന് ആ രംഭിച്ച അനിശ്ചിതകാല സത്യഗ്ര ഹം ഇന്നലെ അവസാനിപ്പിച്ചതാ യി അവർ അറിയിച്ചു. രാജേന്ദ്രൻ നായരുടെ ഭാര്യ ജലജ, കടക്കെ ണിയിലുള്ള കേളക്കവല കരിന്ത രക്കൽ സതി മോഹനൻ, മകൻ അക്ഷയ്, കഴിഞ്ഞദിവസം പിരി ച്ചുവിട്ട ജനകീയ സമരസമിതി ക ൺവീനർ പി.ആർ. അജയകുമാ ർ എന്നിവർക്കൊപ്പമായിരുന്നു സാറാക്കുട്ടിയുടെ വാർത്താസ മ്മേളനം.

സഹകരണ വകുപ്പ് പുറപ്പെടു വിച്ച സർചാർജ് ഉത്തരവ് നടപ്പാ ക്കി വായ്‌പ ക്രമക്കേട് ഇരകൾ ക്ക് നീതി ലഭ്യമാക്കണമെന്ന ആ വശ്യവുമായി ജനകീയസമിതി യുടെ നേതൃത്വത്തിൽ 2022 മേയ് 13 മുതൽ 2023 മേയ് 10 വരെ സമ രം നടത്തിയിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് കഴിഞ്ഞ ഒ ക്ടോബർ മൂന്നു മുതൽ എട്ട് വരെ ബാങ്കിനു മുന്നിൽ സത്യഗ്രഹം സംഘടിപ്പിച്ചത്. ബാങ്കിന്റെ സുഗമമായ നടത്തിപ്പിനു തടസമാ കുന്ന സാഹചര്യത്തിലാണ് സമ രം മുൻ പ്രസിഡന്റിൻ്റെ വീടിനു മുമ്പിലേക്ക് മാറ്റിയത്. താൻ ഇ ന്ന് രാപകൽ അനിശ്ചിതകാല നി രാഹാര സത്യഗ്രഹം ആരംഭിക്കു ന്നതിനാലാണ് മുൻ പ്രസിഡൻ്റി ന്റെ വസതിക്കുമുമ്പിലെ സമരം നിർത്തിയത്.

വീട് വാസയോഗ്യമാക്കുന്നതി ന് രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് 2018ലാണ് താനും ഭർത്താവും ബാങ്കിനെ സമീപിച്ചത്. വായ്‌പ അനുവദിക്കാമെന്നും പരിചയ ത്തിലുള്ള കരാറുകാരൻ മുഖേന വീടുപണി നടത്താമെന്നും ബാ ങ്ക് പ്രസിഡന്റ് അറിയിച്ചു. തന്റെ പേരിലുള്ള 28.4 ഉം ഭർത്താവിൻ്റെ പേരിലുള്ള 33 ഉം സെൻ്റ് ഭൂമിയാ ണ് വായ്പയ്ക്ക് പണയപ്പെടു ത്തിയത്. ബാങ്ക് അനുവദിച്ച വാ യ്‌പയിൽ ഒരു രൂപപോലും പണ മായി ലഭിച്ചില്ല എന്നാൽ തനിക്ക് 20 ഉം ഭർത്താവിന് 16 ഉം ലക്ഷം രൂപ വായ്‌പ അനുവദിച്ചതായാ ണ് ബാങ്ക് രേഖകളിലുള്ളത്.

ഇത്തരത്തിൽ തട്ടിപ്പ് നടന്ന ത് വളരെ വൈകിയാണ് അറി ഞ്ഞത്. ബാങ്ക് രേഖകൾ പ്രകാരം 75 ലക്ഷത്തിൽപരം രൂപയാണ് തന്റെയും ഭർത്താവിൻ്റെയും നി ലവിലെ ബാധ്യതയെന്ന് സാറാകുട്ടി പറഞ്ഞു. നീതി ലഭിക്കുന്ന തുവരെ, അല്ലെങ്കിൽ മരണം വ രെ സമരം തുടരാനാണ് തീരുമാ നമെന്ന് അവർ വ്യക്തമാക്കി.

രാജേന്ദ്രൻ നായരുടെ പേരിൽ 55.6 ലക്ഷം രൂപയാണ് ബാങ്കിൽ കുടിശികയെന്ന് ഭാര്യ ജലജ പറ ഞ്ഞു. 71 സെന്റ് ഭൂമി പണയം ന ൽകി 2017ൽ 70,000 രൂപയാണ് വായ്‌പയെടുത്തത്. എന്നാൽ 25 ലക്ഷം രൂപ വായ്‌പ അനുവദിച്ചെ ന്നാണ് ബാങ്ക് രേഖകളിൽ. ബാ ങ്ക് ഭരണസമിതിയും ഉദ്യോഗസ്ഥ രും നടത്തിയ വഞ്ചനമൂലം രണ്ട് മരണമാണ് കുടുംബത്തിൽ ഉ ണ്ടായത്.

രാജേന്ദ്രൻ നായർക്ക് ബാങ്കി ൽ ലക്ഷക്കണക്കിനു രൂപ കുടി ശികയുണ്ടെന്നു ഉദ്യോഗസ്ഥർ വീട്ടിലെത്തി അറിയിച്ചപ്പോൾ കു ഴഞ്ഞുവീണ ഭർതൃമാതാവ് ദിവ സങ്ങൾക്കുള്ളിൽ മരിച്ചു. ഭാരിച്ച കടത്തെച്ചൊല്ലിയുള്ള വ്യാകുല തയാണ് ഭർത്താവിനെ ആത്മഹ ത്യയിലേക്ക് നയിച്ചത്. താനും കുടുംബവും പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രതിസന്ധിയിലൂടെ യാണ് കടന്നുപോകുന്നതെന്നും ജലജ പറഞ്ഞു.

ബാങ്ക് ഭരണസമിതിയിൽ ഉ ണ്ടായിരുന്നവരും ഉദ്യോഗസ്ഥ രും നടത്തിയ ക്രമക്കേടാണ് തഎന്നെയും കുടുംബത്തെയും കട ക്കെണിയിലാക്കിയതെന്നു സ തി മോഹനൻ പറഞ്ഞു. 2017ൽ 15 സെന്റ് സ്ഥലം പണയപ്പെടു ത്തി ഒരു ലക്ഷം രൂപയാണ് വാ യ്‌പയെടുത്തത്. എന്നാൽ അഞ്ച് ലക്ഷം രൂപ വായ്‌പ അനുവദിച്ച താണ് ബാങ്ക് രേഖകളിലെന്നു സതി പറഞ്ഞു.

ഇരകളുടേത് സ്പോൺസേ ർഡ് സമരമെന്നു ബാങ്ക് മുൻ ഭരണസമിതിയിൽ ഉണ്ടായിരു ന്ന ചിലരുടെ പിണിയാളുകൾ ആക്ഷേപിക്കുന്നത് പരിഹാ സ്യമാണെന്ന് പി.ആർ. അജയ കുമാർ പറഞ്ഞു. വായ്‌പ വിത രണത്തിൽ 38 കേസുകളിലാ ണ് സഹകരണ വകുപ്പും വിജി ലൻസും ക്രമക്കേട് കണ്ടെത്തി യത്. തട്ടിപ്പ് ഇരകളെന്ന് രേഖ കളിൽ പറയുന്നതിൽ ഏഴോ എട്ടോ പേർ മാത്രമാണ് യഥാർ ഥ ഇരകൾ. ക്രമക്കേടിൽ പങ്കുള്ള വരാണ് മറ്റുള്ളവർ. ബാങ്കിൽ 2015 മുതൽ വായ്‌പ വിതരണത്തിൽ ക്രമക്കേട് നടന്നിട്ടുണ്ട്. ഇത് സ മഗ്രാന്വേഷണത്തിനു വിധേയമാ ക്കിയാൽ 20 കോടി രൂപയിൽ കു റയാത്ത അഴിമതി മറനീക്കും. ഇ രകൾക്ക് നീതി വൈകുന്നത് നീ തി നിഷേധമാണെന്നും അജയ കുമാർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി