കൂരാച്ചുണ്ട് അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.
കൂരാച്ചുണ്ട്: കേരള സർക്കാർ പ്രഖ്യാപിച്ച അതിദാരിദ്ര്യമുക്ത ഗ്രാമപഞ്ചായത്ത് ലിസ്റ്റിൽ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും ഇടം നേടിയിരിക്കുന്നു. ഒക്ടോബർ 3 നു ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിത ഉദ്ഘാടകയായി എത്തേണ്ടതായിരുന്നു. അവരുടെ അഭാവത്തിൽ ഇന്നത്തെ പരിപാടി പ്രസിഡൻറ് ഓകെ അമ്മദ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ആന്റണി പുതുകുന്നേൽ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വിൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ഡാർളി അബ്രഹാം, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സിമിലി ബിജു, മെംബർമ്മാരായ അരുൺ ജോസ്, വിൽസൺ പാത്തിചാലിൽ, സിനി സിജോ, ആൻസമ്മ എം ജെ, റസീന യൂസുഫ്, വിജയൻ കെ, ജെസ്സി ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
അസിസ്റ്റന്റ് സെക്രട്ടറി മനിൽ കുമാർ വിഷയാവതരണം നടത്തി. ബ്ലോക്ക് മെംബർ വി കെ ഹസീന ആശംസകളർപ്പിച്ച് സംസാരിച്ചു. പഞ്ചായത്തിലെ അതിദരിദ്രരായിരുന്ന 37 കുടുംബങ്ങളെയാണു പദ്ധതിയിലേക്ക് പരിഗണിച്ചത്. ഇവരെ കണ്ടെത്തുവാനും മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തന്നതിനും കുടുംബശ്രീ സി ഡി എസ് അംഗങ്ങളും വാർഡ് മെംബർമ്മാരും അശ്രാന്ത പരിശ്രമങ്ങളാണു നടത്തി വന്നിരുന്നത്. അവരെയെല്ലാം ഞാൻ മുക്തഖണ്ടം പ്രശംസിക്കുവാൻ ഈ അവസരം വിനിയോഗിക്കുകയാണു.
പരിപാടിയിൽ പദ്ധതി ഗുണഭോക്താക്കളും കമ്മിറ്റി ചെയർമ്മാൻ ആന്റ്രൂസ് കട്ടിക്കാന, മറ്റ് രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിച്ചു.


Comments
Post a Comment