കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് പേരാമ്പ്ര സ്വദേശി യുവാവിന് പരിക്ക്

  


കൊയിലാണ്ടി :   ട്രെയിനിൽ നിന്നും വലിച്ചെറിഞ്ഞ മദ്യക്കുപ്പി ദേഹത്തുവീണ് കാൽനട യാത്രക്കാരന് പരിക്ക്. വൈകീട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന തിരുവനന്തപുരം പോർബന്തർ എക്‌സ്പ്രസ്സ് ട്രെയിനിൽ നിന്ന് ആണ് കുപ്പി പുറത്തേക്ക് വലിച്ചെറിഞ്ഞത്.


ട്രെയിൻ ഇറങ്ങി ട്രാക്കിന്റെ അരികിലൂടെ നടന്ന് പോവുകയായിരുന്ന പേരാമ്പ്ര സ്വദേശി ആദിത്യനാണ് പരിക്കേറ്റത്. ആദിത്യന്റെ മുഖത്ത് മുറിവേൽക്കുക പല്ലുകൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. രണ്ടു പല്ലുകൾ നഷ്ടപ്പെടുകയും ചെയ്തു. പരിക്കേറ്റ ആദിത്യനെ സുഹൃത്തുക്കൾ ചേർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സി.ആർ.പി.എഫിൽ പരാതി നൽകിയിട്ടുണ്ട്.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി