പേരാമ്പ്രയിൽ ഓടിക്കൊണ്ടിരിക്കുന്ന വാനിൽ നിന്നും തീപടർന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പേരാമ്പ്ര: ചെറുവണ്ണൂർ കണ്ടിതാഴെയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓമിനി വാനിന് തീപിടിച്ചു. ഇന്ന് രാവിലെയാണ് സംഭവം. ചെറുവണ്ണൂർ കോതങ്കോട്ട് പാറമ്മൽ അനിലാഷ് എന്നയാളുടെ ഒമിനി വാനിനാണ് തീപിടിച്ചത്.
രാവിലെ വീട്ടിൽ നിന്നും വരുന്ന വഴി കണ്ടിയിൽ താഴെ വെച്ചായിരുന്നു ഡ്രൈവർ സീറ്റിന്റെ അടിയിൽ നിന്നും തീയും പുകയും ഉയർന്നത്. ഉടനെ ഫയർഫോഴഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി റഫീഖിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റും നാട്ടുകാരും ചേർന്ന് തീ അണച്ചു.

പി. സജിത്ത്, വി. വിനീത്, സത്യനാഥ്, വിപിൻ, രഗിനേഷ്, ഹൃദിൻ, അശ്വിൻ ഹോം ഗാർഡ് അനീഷ് കുമാർ, രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Comments
Post a Comment