അനീഷ് ഇനിയും ജീവിക്കും; ശബരിമല ദർശനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച ജയിൽ ഓഫിസർ ഇനി എട്ടുപേരിൽ ജീവനേകും.

 


ശബരിമല ദർശനത്തിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ചികിത്സയിലിരിക്കെ മരിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യുട്ടി പ്രിസൺ ഓഫിസർ എ.ആർ. അനീഷ് എട്ടുപേർക്ക് ജീവനേകും. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്.

തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതിക്കുകയായിരുന്നു. ഈ അവയവങ്ങൾ എട്ട് പേർക്ക് പുതുജീവൻ നൽകും. പാറശ്ശാല മണ്ഡപത്തിൻകടവ് സ്വദേശിയാണ് അനീഷ്.

സഹപ്രവർത്തകന്റെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച കേരള ജയിൽ സബോർഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷൻ, വിയോഗത്തിന്റെ വേദനയിലും അവയവദാനത്തിന് സമ്മതം നൽകിയ കുടുംബത്തിന് നന്ദി അറിയിച്ചു.

അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത കാണിച്ച കുടുംബാംഗങ്ങൾ മാനവികതയുടെ വലിയൊരു മാതൃകയാണ് സൃഷ്ട‌ിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി