മദ്യപിച്ച്‌ പുഴയില്‍ മുങ്ങി അപ്രത്യക്ഷനായി; നേരെ അക്കരെ പൊങ്ങി ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയി; തിരഞ്ഞു വലഞ്ഞു നാട്ടുകാർ..

 


മലപ്പുറം :കാളികാവ് ചെത്തുകടവില്‍ രണ്ടുപേർ മദ്യപിച്ച്‌ സംസാരിച്ചിരിക്കുന്നതിനിടെ ഒരാള്‍ പുഴയിലിറങ്ങി അപ്രത്യക്ഷനായി. കാണാതായ ആള്‍ക്കായി ഒരു മണിക്കൂറോളം നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തിയെങ്കിലും ഒടുവില്‍ കാണാതായ ആള്‍ മറുകരയിലൂടെ ജംഗ്ഷനിലെത്തി ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയെന്ന് വിവരം ലഭിച്ചു.

കരുവാരകുണ്ട് കേരള സ്വദേശികളായ രണ്ടുപേരാണ് പുഴയോരത്ത് ഏറെ നേരമിരുന്ന് മദ്യപിച്ചത്. ഇതില്‍ ഒരാള്‍ ചെരിപ്പും വസ്ത്രവും അഴിച്ചുവച്ച്‌ പുഴയിലിറങ്ങി. രണ്ടാമൻ വിലക്കിയെങ്കിലും കൂട്ടാക്കിയില്ല.

തുടർന്ന് പുഴയിലിറങ്ങിയ ആളെ കാണാനില്ലെന്ന് രണ്ടാമൻ നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും പോലീസും തെരച്ചില്‍ നടത്തുന്നതിനിടെയാണ് പുഴയില്‍ ഇറങ്ങിയ ആള്‍ മറുകരയെത്തി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് തിരിച്ചത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി