ചക്കിട്ടപാറയിൽ സ്ത്രീകൾക്കായി സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

 


ചക്കിട്ടപ്പാറ : സ്ത്രീകൾക്കായി പെരുവണ്ണാമുഴി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് സൗജന്യ കാൻസർ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എംവിആർ കാൻസർ സെന്ററിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

സ്ക്രീനിംഗ് ക്യാമ്പിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർമാൻ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ മാരായ ഡോ. കമറുദീൻ, ഡോ. സി.കെ വിനോദ്, എംവിആർ ക്യാൻസർ സെന്റർ കമ്മ്യുണിറ്റി ഓങ്കോജി ഡോ. സി നിർമ്മൽ എച്ച്ഒഡി, പ്രോഗ്രാം ഓഫീസർ സി ഷാജി തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് തലത്തിൽ സർവ്വേ നടത്തി ക്യാമ്പിലേക്കു തിരഞ്ഞെടുത്തവരുടെ ലിസ്റ്റ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ സുനിൽ ഡോ. നിർമലിന് കൈമാറി.

കമ്മ്യൂണിറ്റി ഓങ്കോളജി എംവിആർ കാൻസർ സെന്ററിന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർ സീന ബായ് നന്ദിയും പറഞ്ഞു.

സ്തനാർബുദം, ഗർഭാശയ ഗള കാൻസർ, വായിലെ കാൻസർ തുടങ്ങിയവക്കാണ് ക്യാമ്പിൽ പരിശോധന നടന്നത്. ആവശ്യമായ വർക്ക് മാമോഗ്രാം പാപ്സ്‌മിയർ തുടങ്ങിയ ടെസ്റ്റുകളും നടത്തി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി