കടുവ ഭീതി: കക്കയം ഏഴാം പാലത്തിൽ വനംവകുപ്പ് പരിശോധന
കടുവ സാന്നിധ്യം സ്‌ഥിരീകരിക്കുന്ന തെളിവുകൾ ലഭിച്ചില്ല
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡിലെ ഏഴാം പാലത്തിന് സമീപം ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം സന്ധ്യയോടെ യുവാവ് ഇരുചക്ര വാഹനത്തി ൽ യാത്ര ചെയ്യുന്നതിനിടെ കടു വയെ കണ്ടതിനെ തുടർന്ന് പ്രദേ ശത്ത് ആശങ്ക. തുടർന്ന് വനംവ കുപ്പിന്റെ കക്കയം ഫോറസ്റ്റ് സ്റ്റേ ഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വ ത്തിലുള്ള റാപ്പിഡ് റെസ്പോൺ സ് ടീം അംഗങ്ങളും നാട്ടുകാരും ചേർന്ന് കഴിഞ്ഞദിവസം രാത്രി യിലും ഇന്നലെ രാവിലെയും ഈ മേഖലയിൽ പരിശോധന ന ടത്തി.
എന്നാൽ കടുവയുടെ സാന്നി ധ്യം കണ്ടെത്താനായില്ല. മാത്രമ ല്ലകാൽപ്പാടുകളോ മറ്റൊന്നും ത ന്നെ കണ്ടെത്താൻ കഴിഞ്ഞില്ലെ ന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. വിജിത്ത് ദീപികയോട് പറഞ്ഞു.
കഴിഞ്ഞ ഒരു മാസം മുൻപാ ണ് ഡാം സൈറ്റ് റോഡിലെ വനം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപമുള്ള സിസിലി മുക്ക് മേഖല യിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ ഇതുവഴി യാത്ര ചെയ്യുന്ന തിനിടെ കടുവയെ കണ്ടിരുന്നു. ഇതു കൂടാതെ മാസങ്ങൾക്ക് മു ൻപ് വാൽവ് ഹൗസിന് സമീപം വച്ചും ജീവനക്കാർ കടുവയെ ക ണ്ടിട്ടുണ്ട്. അനുദിനം ഒട്ടനവധി യാളുകൾ ഇതുവഴി യാത്ര ചെ യ്യുന്നുണ്ട്. ജനവാസ മേഖലകു ടിയായ പ്രദേശത്ത് തുടർച്ചയാ യി കടുവയെ റോഡിൽ കണ്ട തോടെ പ്രദേശവാസികളിലും ഏറെ ആശങ്കക്കിടയാക്കിയിട്ടു ണ്ട്. ജനങ്ങളുടെ സുരക്ഷ പരിഗ ണിച്ച് പ്രദേശത്ത് വനംവകുപ്പ് മേ ഖലയിൽ നിരീക്ഷണം ശക്തമാ ക്കണമെന്നും രാത്രികാല പെ ട്രോളിംഗ് നടത്തണമെന്നും ആ വശ്യം ഉയരുന്നുണ്ട്.
കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. വിജിത്ത്, ബീറ്റ് ഫോറസ്റ്റ് ഓഫീ സർമാരായ എസ്. കെ സാരംഗ്, എസ്. അഭിനന്ദ്, ശബരിനാഥ്, വാ ച്ചർമാർ തുടങ്ങിയവരുടെ നേതൃ ത്വത്തിലാണ് പരിശോധന നട ത്തിയത്.

Comments
Post a Comment