ചക്കിട്ടപാറ ടൗണിലും പരിസരങ്ങളിലും സാമൂഹികവിരുദ്ധ ശല്യമെന്ന് പരാതി

 


(ചക്കിട്ടപാറ പഞ്ചായത്ത് ഗ്രൗണ്ടിനു സമീപത്ത് മദ്യപർ വലിച്ചെറിയുന്ന കുപ്പികൾ)

ചക്കിട്ടപാറ :   ചക്കിട്ടപാറ ടൗണിലും പരി സര പ്രദേശങ്ങളിലും രാപകൽ വ്യത്യാസമില്ലാതെ സാമൂഹികവി രുദ്ധ ശല്യം. അങ്ങാടിയിൽ കടക ളുടെ പിൻവശം കേന്ദ്രീകരിച്ചാ ണു മദ്യവിൽപനയും ഉപയോഗ വും നടക്കുന്നത്.

പഞ്ചായത്ത് ‌സ്റ്റേഡിയം, ബി എഡ് കോളജ് റോഡ്, ചെമ്പ്ര റോഡിൽ മുസ്‌ലിം പള്ളിയുടെ എതിർവശത്തുള്ള സ്വകാര്യ ഭൂമി,  മുക്കവല സ്‌കൂൾ റോഡ് മേഖല യിലും മദ്യം, ലഹരി മാഫിയകൾ കേന്ദ്രീകരിക്കുന്നതായി പരാതി യുണ്ട്. പഞ്ചായത്ത് ഗ്രൗണ്ടിനു സമീപത്ത് വെള്ളക്കുപ്പികളും മദ്യത്തിന്റെ കുപ്പികളും വ്യാപക മായി വലിച്ചെറിഞ്ഞ നിലയിലാ ണ്. ലഹരി മാഫിയയുടെ വാക്കേ റ്റവും ബഹളവും പൊതുജന ങ്ങൾക്ക് പ്രശ്നമാകുന്നുണ്ട്.

കഴിഞ്ഞ ദിവസം രാത്രി ചക്കിട്ട പാറ ടൗണിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിൽ സാ മൂഹിക വിരുദ്ധർ കയറി നാശന ഷ്ടം വരുത്തിയിരുന്നു. ടൗണിൽ പ്രധാന മേഖലകളിൽ സിസിടി വി സ്ഥാപിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണ മെന്ന് ആവശ്യം ഉയരുന്നുണ്ട്.

ചക്കിട്ടപാറയിൽ നിന്നും 3 കി ലോമീറ്റർ ദൂരത്തിലാണ് പെരുവണ്ണാമൂഴി പൊലീസ് സ്‌റ്റേഷൻ. പൊലീസ് പട്രോളിങ് ശക്തമല്ലാ ത്തതു ലഹരി സംഘങ്ങൾക്കു സഹായമാണ്. പേരാമ്പ്ര എക്സൈസ് ഓഫിസിന്റെ പരിധിയിലുള്ള മേഖലയിൽ എക്സൈസ് ഉദ്യോഗസ്ഥർ തി രിഞ്ഞു നോക്കാറില്ലെന്നും പരാതിയുണ്ട്.


✒️ജോബി മാത്യു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി