ആകാശ യാത്രയെന്ന സ്വപ്‌നം യാഥാർഥ്യമാക്കി ഒളവണ്ണയിലെ ഹരിത കർമസേനാംഗങ്ങൾ

 


കോഴിക്കോട്: സ്വപ്നങ്ങൾക്കും ചിറകുകൾ ഉണ്ടെന്ന് തെളിയിച്ചി രിക്കുകയാണ് ഒളവണ്ണ ഗ്രാമപ ഞ്ചായത്തിലെ ഹരിത കർമ സ നാംഗങ്ങൾ. മാലിന്യ സംസ്‌കര ണ രംഗത്ത് സമർപ്പിത സേവനം നടത്തുന്ന ഈ സേനാംഗങ്ങൾ ക്കായി പഞ്ചായത്തിൻ്റെ നേത്യ ത്വത്തിൽ സംഘടിപ്പിച്ച ആകാശ യാത്ര, ജീവിതത്തിലെ മറക്കാ നാവാത്ത നിമിഷമായി.


കോഴിക്കോട് കരിപ്പൂരിൽനി ന്ന് കൊച്ചിയിലേക്ക് ഇൻഡിഗോ വിമാനത്തിലൂടെയായിരുന്നു ഈ യാത്ര കൊച്ചിയിലെ മനോ ഹര കാഴ്ച‌കൾ ആസ്വദിച്ച് ബസിലൂടെയാണ് സംഘം പിന്നീട് തിരികെ എത്തിയത്. 40 ഹരിത കർമ സേനാംഗങ്ങളാണ് ഈ യാത്രയിൽ പങ്കെടുത്തത്.


സാധാരണ തൊഴിലാളികളു ടെ വിമാനയാത്രയെന്ന ജീവിത സ്വ‌പ്നം യാഥാർഥ്യമാക്കിയത് ഒളവണ്ണ ഗ്രാമപഞ്ചായത്തിൻ്റെ ഭരണസമിതിയും ഉദ്യോഗസ്ഥ രും ചേർന്നുള്ള സംയുക്ത ശ്രമ ഫലമായിരുന്നു. ഭരണസമിതി യും ജീവനക്കാരും ഒരേ മന സോടെ പച്ചക്കൊടി കാട്ടിയ തോടെ, ആ സ്വ‌പ്നം സഫലമാ യി. കൊച്ചിയിൽ മെട്രോ റെയി ൽ, വാട്ടർ മെട്രോ എന്നിവയിലു ടെയും ഹിൽ പാലസ്, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി തുട ങ്ങിയ വിനോദസഞ്ചാര കേന്ദ്ര ങ്ങളിലും സംഘം സന്ദർശനം നടത്തി.


ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്ര സിഡൻ്റ് പി. ശാരുതി, സ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർമാൻമാരായ പി.ബാബുരാജൻ, എം.സിന്ധു, മെ മ്പർ വി ജയദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ ഫസ്‌ന എന്നിവർ ഹരിത കർമസേനാംഗങ്ങൾ ക്കൊപ്പം പങ്കാളികളായി. മാലിന്യ സംസ്ക്‌കരണ മേഖലയിൽ ബ്ലോക്ക്, ജില്ലാ തലങ്ങ ളിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള ഒളവണ്ണ ഗ്രാമപഞ്ചായത്തിന്റെ മറ്റൊരു ജനപങ്കാളിത്ത മാത്യകയെന്ന നിലയിലാണ് ഈ യാത്ര വില യിരുത്തപ്പെടുന്നത്. മുമ്പ് വ യോജനങ്ങൾക്കായി വാർഡ് ത ലത്തിൽ വിമാനയാത്ര സംഘ ടിപ്പിച്ച അനുഭവം ഉണ്ടായിരുന്ന ഒളവണ്ണ, ഇപ്പോൾ ഹരിത കർ മസേനാംഗങ്ങൾക്കും ആകാശ യാത്രയുടെ സന്തോഷം പകരു കയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി