കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തി പ്രതിഷേധിച്ച് കായികാധ്യാപകർ'



കല്ലാനോട്:   കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടക്കുന്ന പേരാമ്പ്ര ഉപജില്ലാ കായിക മേളയിൽ കായിക വിദ്യാഭ്യസ മേഖലകളിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ഉപജില്ലയിലെ കായികാധ്യാപർ പ്രതിഷേധിച്ചു. മത്സരങ്ങൾ നടന്ന് കൊണ്ടിരിക്കെ പ്രതീകാത്മക ശവമഞ്ച യാത്ര നടത്തിയാണ് കായികാധ്യാപകർ പ്രതിഷേധിച്ചത്. കായികാധ്യപകർ തൊഴിൽ മേഖലയിൽ ഏറെ പ്രതിസന്ധികൾ നേരിടുകയാണ്. ഇത് പരിഹരിക്കുന്നതിന് മുഴുവൻ വിദ്യാലയങ്ങളിൽ കായികാധ്യാപകരെ നിയമിക്കുക, യുപി, എച്ച്എസ് തസ്തിക നിർണ്ണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്കരിക്കുക. തുടങ്ങി വിവിധ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. പി.സി.ദിലീപ് കുമാർ, യു.എസ്.രതീഷ്, സിനി, വിനീത, നോബിൾ കുര്യാക്കോസ്, റൈനീഷ് കാരയാട്, ഷാബിദ്, മസൂദ്, ആഷ ഖ്, അമൽ എന്നിവർ നേതൃത്വം നൽകി.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി